യൂറോ 2024 ; ജോണി ഇവാൻസിന്‍റെ കരാര്‍ ഒരു വര്‍ഷത്തേക്ക് നീട്ടാന്‍ ഒരുങ്ങി യുണൈറ്റഡ്
മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ ജോണി ഇവാൻസിനായി ഒരു പുതിയ കരാർ പ്രഖ്യാപിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.റാഫേൽ വരാനെയും ലിസാൻഡ്രോ മാർട്ടിനെസിനെയും പരിക്കുകങ്ങള്‍ അലട്ടുന്നത് യുണൈറ്റഡിന് ഏറെ തലവേദന നല്കി എങ്കിലും ഇവാൻസിന്‍റെ സാന്നിധ്യം ഇവരെ ഇതില്‍ നിന്നും ഒരു പരിധി വരെ രക്ഷിച്ചു.മുൻ ലെസ്റ്റർ സിറ്റി സെൻ്റർ ബാക്ക് മാൻ യുണൈറ്റഡിനായി 23 മല്‍സരങ്ങള്‍ കളിച്ചു.
സീനിയര്‍ താരത്തിന്റെ ഇതുവരെയുള്ള പ്രകടനത്തില്‍ മാനേജര്‍ എറിക് ടെന്‍ ഹാഗ് ഏറെ സന്തുഷ്ട്ടന്‍ ആണ്.നോർത്തേൺ അയർലൻഡ് ടീമിൻ്റെ ക്യാപ്റ്റനായി ഇവാൻസ് ഇപ്പോഴും ഇന്‍റര്‍നാഷനല്‍ ഫൂട്ബോളിലും വളരെ മികച്ച ഫോമില്‍ കളി തുടരുന്നു.അതിനാല്‍ താരത്തിനെ ഒരു വര്‍ഷം കൂടി ടീമില്‍ തുടരാന്‍ നിര്‍ബന്ധിക്കാന്‍ മാനേജ്മെന്‍റ് ഒരുങ്ങുകയാണ്. അദ്ദേഹത്തിനും ഈ പ്രൊപോസല്‍ വളരെ അധികം ഇഷ്ട്ടമാണ്.
ഈ സമ്മര്‍ വിന്‍റോയില്‍ യുണൈറ്റഡിന്‍റെ ആദ്യത്തെ ജോലി പ്രതിരോധം ശക്തിപ്പെടുത്തുക എന്നതാണ്.അതിന്റെ ആദ്യത്തെ പടിയാണ് ഇവാന്‍സിന്റെ കരാര്‍ നീട്ടല്‍.അടുത്ത അവരുടെ ലക്ഷ്യം ഒരു യുവ പ്രതിരോധ താരത്തിനെ സൈന്‍ ചെയ്യുക എന്നതാണ്.എവർട്ടൻ്റെ ജറാഡ് ബ്രാന്ത്‌വെയ്റ്റ് യുണൈറ്റഡിന്‍റെ ട്രാന്‍സ്ഫര്‍ പദ്ധതികളില്‍ ഉണ്ട് എന്നു റിപ്പോര്‍ട്ട് ഉണ്ട്.