വേവലാതിയോടെ ഇരുന്ന ജര്‍മന്‍ താരങ്ങളുടെ മനോഭാവം ഒറ്റ നിമിഷം കൊണ്ട് മാറ്റി എടുത്ത് ക്രൂസ്
ഇന്നലെ സ്കോട്ട്ലാണ്ടിനെതിരെ നേടിയ ജയത്തിന് ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിച്ച മാനേജര്‍ ജൂലിയന്‍ നാഗല്‍സ്മാന്‍ ജര്‍മനി നേടിയ ജയത്തിന്‍റെ ക്രെഡിറ്റിന്‍റെ വലിയൊരു പങ്കും ക്രൂസിന് വേണ്ടതാണ് എന്നു പറഞ്ഞു.ഇന്നലെ മല്‍സരത്തിന് ഇറങ്ങുന്നതിന് മുന്നേ ജര്‍മന്‍ ടീം വളരെ അധികം വേവലാതിയോടെ ആണ് കളിയ്ക്കാന്‍ ഇറങ്ങിയത് എന്നും എന്നാല്‍ ക്രൂസിന്‍റെ മല്‍സരത്തിന് മുന്നെയുള്ള സംസാരം ആണ് ഇത് മാറ്റി മറച്ചത് എന്നും അദ്ദേഹം പറഞ്ഞു.
“ക്രൂസിനെ പോലൊരു വളരെ അധികം സീനിയര്‍ ആയ താരത്തിന്‍റെ സേവനം ഈ ടീമിനെ വളരെ അധികം പ്രചോദിപ്പിക്കുന്നുണ്ട്.ഒരു വെറ്ററന്‍ ആണ് എന്ന ഇഗോ ഇല്ലാത്ത അദ്ദേഹം യുവ താരങ്ങള്‍ക്ക് നല്ല മാതൃകയാണ്.”നാഗല്‍സ്മാന്‍ മല്‍സരശേഷം പറഞ്ഞു.എന്നാല്‍ മല്‍സരത്തിന് ശേഷം സ്കോര്‍ ബോര്‍ഡില്‍ ഇടം നേടിയ മുസിയാലയുടെയും വിർട്ട്സിൻ്റെയും പ്രകടനം ജര്‍മന്‍ മാധ്യമങ്ങള്‍ ആഘോഷം ആക്കുമ്പോള്‍ തന്റെ താരങ്ങളെ വലിയ പ്രശംസ കൊണ്ട് നശിപ്പിക്കരുത് എന്നും അദ്ദേഹം പറഞ്ഞു.അവര്‍ യുവ താരങ്ങള്‍ ആണ് എന്നും ഇനിയും ഏറെ ദൂരം അവര്‍ക്ക് സഞ്ചരിക്കാന്‍ ഉണ്ട് എന്നും പറഞ്ഞ നാഗല്‍സ്മാന്‍ ടീമില്‍ എല്ലാവരും അവരുടെ പങ്ക് വ്യക്തമായി ചെയ്യുന്നുണ്ട് എന്നും രേഖപ്പെടുത്തി.അടുത്ത മല്‍സരത്തില്‍ ഹംഗറിയാണ് ജര്‍മനിയുടെ എതിരാളി.