ഐസിസി ടി20 ; തുടര്‍ച്ചയായ മൂന്നാം ജയം നേടാന്‍ ഒരുങ്ങി അഫ്ഗാന്‍ പോരാളികള്‍
2024-ലെ ടി20 ലോകകപ്പിൻ്റെ 29-ാം മത്സരത്തില്‍ ഇന്ന് ട്രിനിഡാഡിലെ തരൗബയിലുള്ള ബ്രയാൻ ലാറ സ്റ്റേഡിയത്തിൽ അഫ്ഗാനിസ്ഥാനും പാപുവ ന്യൂ ഗിനിയയും ഏറ്റുമുട്ടും. ന്യൂസിലൻഡിനെതിരായ വിജയത്തിൻ്റെ പിൻബലത്തിലാണ് അഫ്ഗാനിസ്ഥാൻ മത്സരത്തിനിറങ്ങുന്നത്.നിലവില്‍ ഗ്രൂപ്പ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള് അഫ്ഗാന്‍ പോരാളികള്‍ ഏറെ ആത്മവിശ്വാസത്തോടെ ആണ് ഇന്നതെ കളിക്ക് ഇറങ്ങുന്നത്.
![Afghanistan Vs Papua New Guinea, Live Streaming T20 World Cup 2024 Match 29: When, Where To Watch](https://media.assettype.com/outlookindia/2024-06/bf25b849-fe93-41a3-8dd3-d982b95b1193/Afghanistan_ICC_T20_World_Cup_2024_AP_Photo_.jpg?w=801&auto=format%2Ccompress&fit=max&format=webp&dpr=1.0)
അഫ്ഗാന്‍ ഈ ലോകക്കപ്പില്‍ സൂപ്പര്‍ എട്ടില്‍ എത്താന്‍ ഉള്ള ഫേവറിറ്റ് ലിസ്റ്റില്‍ ഉള്ള ടീം ആണ്. ബാറ്റിങ്ങിലും ബോളിങ്ങിലും ബാലന്‍സ് കണ്ടെത്തിയ അവര്‍ ഇപ്പോള്‍ പല വമ്പന്‍ ടീമുകളുടെയും ഉറക്കം നഷ്ട്ടപ്പെടുത്തുന്നുണ്ട്.എന്നാല്‍ മറുവശത്ത് കളിയ്ക്കാന്‍ ഇറങ്ങുന്ന പാപുവ ന്യൂ ഗിനിയ കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും പരാജയപ്പെട്ട് നാലാം സ്ഥാനത്താണ്. അടുത്ത മത്സരങ്ങളിൽ ന്യൂസിലൻഡിനെയും ഇംഗ്ലണ്ടിനെയും വൻ മാർജിനിൽ തോൽപ്പിച്ചെങ്കില്‍ മാത്രമേ പാപ്പുവ ന്യൂ ഗിനിയ സൂപ്പർ 8 ല്‍ കയറുകയുള്ളൂ.