ഐസിസി ടി20 ; ആദ്യ വിജയത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് തുടര്‍ന്നു ഇംഗ്ലണ്ട്
നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ട് ടി20 ലോകകപ്പ് മല്‍സരത്തില്‍ ഇന്ന് ഒമാനെതിരെ കളിക്കും.ഇതുവരെ കളിച്ച രണ്ട് മത്സരങ്ങളിലും ജയിക്കാതെ സങ്കീര്‍ണമായ അവസ്ഥയില്‍ ആണ് ഇംഗ്ലണ്ട് ടീം നിലവില്‍.ഓസ്‌ട്രേലിയ, സ്‌കോട്ട്‌ലൻഡ്, നമീബിയ എന്നിവര്‍ക്ക് പുറകില്‍ നാലാം സ്ഥാനത്താണ് ഇംഗ്ലണ്ട് ഇപ്പോള്‍.ഇന്നതെ മല്‍സരത്തില്‍ ജയം നേടി കൊണ്ട് തിരിച്ചുവരവിന്റെ പാത എത്രയും പെട്ടെന്നു യാഥാര്‍ഥ്യം ആക്കാനുള്ള ലക്ഷ്യത്തില്‍ ആണ് അവര്‍.
ഇന്ന് രാത്രി ഇന്ത്യന്‍ പന്ത്രണ്ടര മണിക്ക് ആൻ്റിഗ്വയിലെ സർ വിവിയൻ റിച്ചാർഡ്‌സ് സ്റ്റേഡിയത്തിൽ ആണ് മല്‍സരം നടക്കാന്‍ പോകുന്നത്.ഇന്നതെ മല്‍സരത്തില്‍ എന്തു തന്നെ സംഭവിച്ചാലും ഒമാന്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി കഴിഞ്ഞിരിക്കുന്നു.അക്വിബ് ഇല്യാസിൻ്റെ നേതൃത്വത്തിലുള്ള ടീം ഇതുവരെ മൂന്നു മല്‍സരങ്ങള്‍ കളിച്ചപ്പോള്‍ മൂന്നിലും അവര്‍ പരാജയപ്പെട്ടു.ഔദ്യോഗിക ട്വൻ്റി20 മത്സരത്തിൽ ഇംഗ്ലണ്ട് ഒമാനെതിരെ ആദ്യമായാണ് കളിയ്ക്കാന്‍ ഇറങ്ങുന്നത്.സർ വിവിയൻ റിച്ചാർഡ്‌സ് സ്റ്റേഡിയത്തിലെ പിച്ച് കളിയുടെ തുടക്കത്തിൽ ബാറ്റർമാരെയും ബൗളർമാരെയും ഒരുപോലെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു, പക്ഷേ കളി പുരോഗമിക്കുമ്പോൾ പിച്ച് സ്ഥിരത കൈവരിക്കുകയും ബാറ്റർമാര്‍ക്ക് കൂടുതല്‍ പിന്തുണയും നല്കും.അതിനാല്‍ ഇന്നതെ മല്‍സരത്തില്‍ ടോസ് ലഭിക്കുന്ന ടീം ആദ്യം ബോള്‍ ചെയ്യാന്‍ ആണ് സാധ്യത.