ടി20 ലോകകപ്പ് 2024 ; ഇന്ത്യക്ക് മൂന്നാം തുടര്‍ജയം സമ്മാനിച്ച് സൂര്യാര്‍ഷം
വളരെ വാശി ഏറിയ പോരാട്ടത്തില്‍ അമേരിക്കയ്‌ക്കെതിരെ ഇന്ത്യ ഏഴ് വിക്കറ്റിന് ജയിച്ചു. രണ്ടില്‍ രണ്ടു മല്‍സരങ്ങളും ജയിച്ച ഇരു ടീമുകളുടെയും പോരാട്ടം വണ്‍ സൈഡെഡ് ആയിരിയ്ക്കും എന്നു പലരും പ്രവചിച്ചു എങ്കിലും ഇന്ത്യന്‍ ടീമിനെ അല്പം എങ്കിലും വെള്ളം കുടിപ്പിക്കാന്‍ അമേരിക്കാന്‍ ടീമിന് കഴിഞ്ഞു.ഗ്രൂപ്പ് എയിൽ ഒരു കളി ബാക്കിനിൽക്കെ ടീമിന് 6 പോയിൻ്റുള്ളതിനാൽ ഈ വിജയം ഇന്ത്യയ്ക്ക് സൂപ്പർ എട്ട് സ്ഥാനം ഉറപ്പിച്ചു.
ആദ്യം ബാറ്റ് ചെയ്ത യുഎസ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ട്ടത്തില്‍ 110 റണ്‍സ് നേടി.ബാറ്റിങ് ദുഷ്ക്കരം ആയ പിച്ചില്‍ സ്റ്റീവന്‍ ടെയ്ലര്‍(24) , നിതീഷ് കുമാര്‍(27) എന്നിവരുടെ പ്രകടനം ആണ് അവരെ 100 കടത്തിയത്.മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് രണ്ടാം പന്തില്‍ തന്നെ കോഹ്ലിയെ നഷ്ടം ആയി.സൗരഭ് നേത്രവൽക്കറുടെ ബൊളില്‍ അദ്ദേഹം കീപ്പര്‍ കാച്ച് നല്കി പുറത്തു ആയി.സൗരഭ് നേത്രവൽക്കറുടെ രണ്ടാം ഓവറില്‍ ക്യാപ്റ്റന്‍ ശര്‍മയെയും ഇന്ത്യക്ക് നഷ്ടം ആയി.അതോടെ നീലപ്പട അല്പം പരുങ്ങലില്‍ ആയി.പിന്നീട് അവിടെ നിന്നു പന്ത് – സൂര്യകുമാര്‍ സഖ്യം പതിയെ പതിയെ ഇന്ത്യന്‍ സ്കോര്‍ ഉയര്‍ത്താന്‍ ആരംഭിച്ചു.പന്തിനെ (18) എട്ടാം ഓവറില്‍ നഷ്ടം ആയി എങ്കിലും സൂര്യയും (50*) ദൂബെയും കൂടെ ഒരുമിച്ച് നിന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.നേരത്തെ നാലോവറില്‍ 9 റണ്‍സ് വഴങ്ങി 4 വിക്കറ്റ് എടുത്ത അര്‍ഷ്ദീപ് സിംഗ് ആണ് മാന്‍ ഓഫ് ദി മാച്ച്.