പ്ലേ ഓഫ് സാധ്യത വര്‍ദ്ധിപ്പിക്കാന്‍ സൺറൈസേഴ്സ് ഹൈദരാബാദ്
ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഐപിഎൽ 2024 ലെ നിർണായക പ്ലേഓഫ് റേസ് പോരാട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് ഗുജറാത്ത് ടൈറ്റൻസിന് ആതിഥേയത്വം വഹിക്കുന്നു.ഇന്ന് ഇന്ത്യന്‍ സമയം ഏഴര മണിക്ക് ആണ് മല്‍സരം നടക്കാന്‍ പോകുന്നത്.12 കളികളിൽ 14 പോയിൻ്റുമായി സൺറൈസേഴ്സ് ഹൈദരാബാദ് നിലവിൽ നാലാമതാണ്.
ഇന്നതെ മല്‍സരത്തില്‍ എങ്ങനെയും ജയം നേടി ലീഗ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറുക എന്നത് ആണ് അവരുടെ ലക്ഷ്യം.ശേഷിക്കുന്ന രണ്ടു മല്‍സരങ്ങളില്‍ ജയം നേടാന്‍ കഴിഞ്ഞാല്‍ ലീഗ് റണ്‍ രണ്ടാം സ്ഥാനത്തോടെ പൂര്‍ത്തിയാക്കാന്‍ അവര്‍ക്ക് കഴിയും.അത് ചെയ്താല്‍ നേരിട്ടു ക്വാളിഫയര്‍ കളിയ്ക്കാന്‍ സൺറൈസേഴ്സ് ഹൈദരാബാദ് യോഗ്യത നേടും.ലീഗ് പട്ടികയില്‍ എട്ടാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റന്‍സിന് ഇനി ചെയ്യാന്‍ ഒന്നുമില്ല.അവസാന ലീഗ് മല്‍സരം ജയത്തോടെ അവസാനിപ്പിക്കുക എന്നത് മാത്രം ആയിരിയ്ക്കും അവരുടെ ലക്ഷ്യം.ഈ സീസണില്‍ ഇതിന് മുന്നേ ഏറ്റുമുട്ടിയപ്പോള്‍ അന്ന് സൺറൈസേഴ്സ് ഹൈദരാബാദിനെ തളക്കാന്‍ ഗുജറാത്തിന് കഴിഞ്ഞിരുന്നു.