‘മായങ്ക് അഗര്‍വാളിനെ അലട്ടുന്ന ആ പ്രശ്നം നാളെ അറിയാന്‍ കഴിയും “
ലഖ്നൗ സൂപ്പർ ജയൻ്റ്സ് (എൽഎസ്ജി) ഹെഡ് കോച്ച് ജസ്റ്റിൻ ലാംഗർ, സ്റ്റാർ പേസർ മായങ്ക് യാദവിൻ്റെ പരിക്ക് അപ്ഡേറ്റ് നൽകി.താരത്തിനു നല്ല വിശ്രമം നല്‍കിയിട്ടും അദ്ദേഹത്തിന് ഇപ്പോഴും അതേ പ്രദേശത്ത് വേദനയുണ്ടെന്ന് മായങ്ക് പറഞ്ഞതായി ലാങ്കര്‍ അറിയിച്ചു. താരത്തിനു കഴിഞ്ഞ മൂന്നാഴ്ച കളിയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല.
താരം സ്കാനിന് വിധേയനാകുമെന്ന് ലാംഗർ പറഞ്ഞു.അടിവയറ്റിലെ വേദനയെത്തുടർന്ന് അഞ്ച് മത്സരങ്ങൾ നഷ്ടമായതിന് ശേഷമാണ് മായങ്ക് ലഖ്നൗ ടീമിലേക്ക് മടങ്ങിയത്. ചൊവ്വാഴ്ച ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ 3.1 ഓവറിൽ 31 റൺസിന് 1 വിക്കറ്റ് എന്ന നിലയിലാണ് അദ്ദേഹം പരിക്ക് മൂലം കളം വിട്ടത്.താരത്തിനെ അലട്ടുന്ന പ്രശ്നം എന്തു തന്നെ ആണ് എങ്കിലും അത് നാളെ കണ്ടെത്താന്‍ ആകും എന്ന് ലാങ്കര്‍ ഉറപ്പ് നല്കി.തൻ്റെ നാലാം ഓവറിലെ ആദ്യ പന്തിന് ശേഷം ബൗളിങ്ങിനിടെ നേരിട്ട അസ്വസ്ഥതയെക്കുറിച്ച് പരാതിപ്പെടാൻ മായങ്ക് തന്നെ സമീപിച്ചതായി എൽഎസ്ജി ക്യാപ്റ്റൻ കെഎൽ രാഹുലും വെളിപ്പെടുത്തിയിരുന്നു.