ഡെല്‍ഹി ഉയര്‍ത്തിയ റണ്‍ മല കയറാന്‍ പറ്റാതെ മുംബൈ
ഡെല്‍ഹി പടുത്ത് ഉയര്‍ത്തിയ വമ്പന്‍ സ്കോര്‍ ചേസ് ചെയ്യുന്നതിനിടയില്‍ പത്തു റണ്‍സ് ദൂരെ മുംബൈയുടെ കളി അവസാനിച്ചു.257 റണ്‍സ് ലക്ഷ്യം വെച്ച് ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ 247 റണ്‍സില്‍ കളി അവസാനിപ്പിച്ചു.ടീമിലെ പ്രധാനികള്‍ ആയ രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍ , സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്ക് തിളങ്ങാന്‍ കഴിയാതെ പോയപ്പോള്‍ മികച്ചു നിന്നത് മിഡില്‍ ഓര്‍ഡര്‍ ബാറ്റ്സ്മാന്മാര്‍ ആയിരുന്നു.
![DC vs MI highlights, IPL 2024: Delhi Capitals beat Mumbai Indians by 10 runs | Cricket News - The Indian Express](https://images.indianexpress.com/2024/04/delhi-capitals-2.jpg?w=414)
32 പന്തില്‍ നിന്നും 63 റണ്‍സ് നേടിയ തിലക് വര്‍മ , 24 പന്തില്‍ നിന്നും 46 റണ്‍സ് എടുത്ത ക്യാപ്റ്റന്‍ ഹര്‍ധിക്ക് പാണ്ഡ്യ , 17 പന്തില്‍ നിന്നും 37 റണ്‍സ് എടുത്ത് വാലറ്റത്തിന് തിരി കൊളുത്തിയ ടിം ഡേവിഡ് എന്നിവര്‍ ആയിരുന്നു മുംബൈയെ ഈ സ്കോറിലേക്ക് എത്തിച്ചത്.4 ഓവറില്‍ 34 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് നേടിയ റസിക്ക് സലീം ആണ് ഡെല്‍ഹിക്ക് എതിരെ വളരെ മികച്ച രീതിയില്‍ പന്ത് എറിഞ്ഞത്.27 പന്തില്‍ 84 റണ്‍സ് നേടി ഡെല്‍ഹിക്ക് മികച്ച തുടക്കം നല്കിയ ജേക്ക് ഫ്രേസർ-മക്ഗുർക്ക് ആണ് മാന്‍ ഓഫ് ദി മാച്ച്.