ഐപിഎലില്‍ ഇന്ന് ഹൈദരാബാദ് – ബാംഗ്ലൂര്‍ പോരാട്ടം
ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2024 സീസണിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ആതിഥേയത്വം വഹിക്കുമ്പോൾ സൺറൈസേഴ്സ് ഹൈദരാബാദ് ഒരു വിജയത്തിനായി പോരാടും.ഇന്ന് ഇന്ത്യന്‍ സമയം ഏഴര മണിക്ക് കളി ആരംഭിക്കും.ഈ സീസണിൻ്റെ തുടക്കത്തിൽ ഇരു ടീമുകളും തമ്മിലുള്ള മുൻ മത്സരത്തിൽ ഹൈദരാബാദ് ബോർഡിൽ 287 റൺസ് നേടിയിരുന്നു. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ എന്ന സ്വന്തം റെക്കോർഡ് മെച്ചപ്പെടുത്തി കൊണ്ടാണ് അവര്‍ ഈ പ്രകടനം നടത്തിയത്.
ഹൈദരാബാദ് ബാറ്റ്സ്മാൻമാർ വളരെ മികച്ച ഫോമില്‍ ആണ്.സ്ഥിരം വെടിക്കെട്ട് പ്രകടനങ്ങള്‍ നടത്തുന്ന അവര്‍ ഇന്നതെ മല്‍സരത്തിലും ദുര്‍ഭലര്‍ ആയ ബാംഗ്ലൂര്‍ ബോളര്‍മാരെ കണക്കിനു പ്രഹരിക്കാന്‍ ശ്രമിക്കും.ഹൈദരാബാദിലെ പിച്ച് ബാറ്റര്‍മാരെ വളരെ അധികം അനുകൂലിക്കും.കഴിഞ്ഞ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് ഒരു റണ്ണിൻ്റെ തോൽവി ഏറ്റുവാങ്ങിയ ആര്‍സിബി പ്ലേഓഫിലേക്കുള്ള റേസില്‍ നിന്നും പുറത്തായി.കണക്കിന്റെ കളികള്‍ വെച്ച് നോക്കുമ്പോള്‍ എട്ട് കളികളിൽ നിന്ന് ഒരു ജയം മാത്രം നേടിയ അവര്‍ക്ക് ഇനിയും സാധ്യത ഉണ്ട്.ടോപ് ഫോറില്‍ എത്താന്‍ അവർക്ക് ശേഷിക്കുന്ന ആറ് കളികളിലും ജയിച്ചേ മതിയാകൂ.






































