ടി20 ലോകകപ്പ് ഐപിഎൽ ഫൈനൽ കഴിഞ്ഞ് 5 ദിവസങ്ങൾക്ക് ശേഷം , ഇന്ത്യയുടെ ഐസിസി ടൂര്‍ണമെന്റിലെ മോശം ഫോമിനു ഇത് കാരണം എന്ന് രവിചന്ദ്രന്‍ അശ്വിന്‍
നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഒരു രാജ്യാന്തര ടൂര്‍ണമെന്‍റ് ട്രോഫി സ്വന്തമാക്കാത്തതിന്‍റെ പ്രധാന കാരണം ഐപിഎല്‍ ആണ് എന്നു ഇന്ത്യൻ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ വെളിപ്പെടുത്തി.ഈ സീസണില്‍ ഐപിഎല്‍ പൂര്‍ത്തിയായാല്‍ അഞ്ചു ദിവസം വിശ്രമത്തിന് ശേഷം ഇന്ത്യക്ക് t20 ലോകക്കപ്പില്‍ കളിക്കേണ്ടി വരും.ഇത് തന്നെ ആണ് കഴിഞ്ഞ സീസണിലും ഉണ്ടായത് എന്നും അശ്വിന്‍ പറഞ്ഞു.
കഴിഞ്ഞ തവണ ലോകക്കപ്പില്‍ ഇന്ത്യയുടെ പ്രകടനം മോശം ആവാന്‍ കാരണം വളരെ തിരക്കേറിയ ഷെഡ്യൂള്‍ ആയത് മൂലം ആണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ആദ്യ 21 മത്സരങ്ങളുടെ ഷെഡ്യൂൾ മാത്രമാണ് ബിസിസിഐ പ്രഖ്യാപിച്ചത്.2024 ഏപ്രിൽ 19 മുതൽ 2024 ജൂൺ 1 വരെ ഇന്ത്യയിൽ പൊതുതെരഞ്ഞെടുപ്പ് നടക്കും.ഈ സമയത്ത് ഐപിഎല്‍ ടൂര്‍ണമെന്‍റ് നിര്‍ത്തിവെക്കും.എന്നാല്‍ സമയം കളയുന്നതിന് പകരം ഐപിഎലിന്‍റെ രണ്ടാം ഭാഗം യുഎഈയില്‍ നടത്താം എന്നും തീരുമാനം അണിയറയില്‍ നിന്നും ഉയരൂന്നുണ്ട്.