കോഹ്ലിയുടെ ഉരുളക്ക് ബട്ട്‌ലറിന്‍റെ ഉപ്പേരി !!!!!!!!!
വിരാട് കോഹ്‌ലിയുടെ 113 റൺസിൻ്റെ പകിട്ടിനെ വെല്ലുന്ന പ്രകടനം ആയിരുന്നു ജോസ് ബട്ട്‌ലർ കാഴ്ചവെച്ചത്.അദ്ദേഹത്തിന്റെ പ്രകടനം മൂലം രാജസ്ഥാൻ റോയൽസ് ആറ് വിക്കറ്റിന് റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ പരാജയപ്പെടുത്തി.റോയൽസിന് ഇപ്പോൾ നാലിൽ നാല് ജയം ഉണ്ട്, ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ആണ് താനും.നാലാമത്തെ തോല്‍വിയോടെ ആര്‍സിബി എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
തൻ്റെ എട്ടാം ഐപിഎൽ സെഞ്ച്വറി നേടി കോഹ്‌ലി ആർസിബിയുടെ സ്കോര്‍ 183 ല്‍ എത്തിച്ചു എങ്കിലും ഈ പിച്ചില്‍ അതൊന്നും ഒന്നും അല്ല എന്നു രാജസ്ഥാന്‍ ബാറ്റ്സ്മാന്മാര്‍ തെളിയിച്ചു.58 പന്തില്‍ നൂറു റണ്‍സ് നേടിയ ബട്ട്ലര്‍ ഒമ്പത് ഫോറും നാല് സിക്സും സഹിതമാണ് തന്‍റെ ഇന്നിംഗ്സ് അവസാനിപ്പിച്ചത്.താരത്തിനു ഒപ്പം കളിയ്ക്കാന്‍ ഇറങ്ങിയ ക്യാപ്റ്റൻ സഞ്ജു സാംസൺ ബട്ട്‌ലറിന് മികച്ച പിന്തുണ നൽകി.42 പന്തിൽ എട്ട് ഫോറും രണ്ട് സിക്‌സും സഹിതം 69 റൺസാണ് സാംസൺ നേടിയത്.