EPL 2022 European Football Foot Ball International Football Top News transfer news

സീരി എ യില്‍ ഇന്ന് ആവേശകരമായ പോരാട്ടങ്ങള്‍

April 6, 2024

സീരി എ യില്‍ ഇന്ന് ആവേശകരമായ പോരാട്ടങ്ങള്‍

സീരി എ യില്‍ ഇന്ന് ചരിത്രപ്രധാനമായ രണ്ടു ക്ലബുകള്‍ (റോമ,ലാസിയോ ) ടീമുകള്‍ ഇന്ന് മാറ്റുരയ്ക്കും.ഇന്ത്യന്‍ സമയം ഒന്‍പതര മണിക്ക് ആണ് കിക്കോഫ്.റോമന്‍ ഹോം ഗ്രൌണ്ടില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.ലീഗ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ള റോമ എന്തു വില കൊടുത്തും സീസണ്‍ അവസാനിക്കുമ്പോള്‍ ടോപ് ഫോറില്‍ എത്താനുള്ള ലക്ഷ്യത്തില്‍ ആണ്.

Lazio's Matteo Guendouzi reacts on December 13, 2023

 

ഇത് കൂടാതെ സീരി എയിലെ മറ്റൊരു മല്‍സരത്തില്‍ എംപോളി ടോറിനോ ടീമുകള്‍ പരസ്പരം ഏറ്റുമുട്ടും.സീരി എ ലീഗ് പട്ടികയില്‍ ആദ്യ പത്തില്‍ ഇടം നേടാന്‍ ടോറിനോ പാടുപ്പെടുമ്പോള്‍ എംപോളി റിലഗേഷന്‍ സോണില്‍ ആണ്.കഴിഞ്ഞ നാല് മല്‍സരങ്ങളിലും തുടര്‍ച്ചയായി പരാജയപ്പെട്ട ഈ ടീമിന് സീരി എ യില്‍ നിലനില്‍ക്കണമെങ്കില്‍ വലിയൊരു അത്ഭുതം തന്നെ സംഭവിക്കേണ്ടി വരും.ഇതിന് മുന്നേ എംപോളിയുമായി ഏറ്റുമുട്ടിയപ്പോള്‍ അന്ന് എതിരില്ലാത്ത രഊ ഗോളിന് അവരെ ടോറിനോ പരാജയപ്പെടുത്തിയിരുന്നു.

Leave a comment