ആഖിബ് ജാവേദ് ശ്രീലങ്കയുടെ ഫാസ്റ്റ് ബൗളിംഗ് പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടു
മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ആഖിബ് ജാവേദിനെ ശ്രീലങ്കയുടെ ഫാസ്റ്റ് ബൗളിംഗ് പരിശീലകനായി നിയമിച്ചു. ജൂണിൽ വെസ്റ്റ് ഇൻഡീസിലും യുഎസ്എയിലും നടക്കുന്ന ടി20 ലോകകപ്പിൻ്റെ സമാപനം വരെ അദ്ദേഹം ഈ റോൾ ഏറ്റെടുക്കും. ജാവേദ് അടുത്തയാഴ്ച ശ്രീലങ്കയിലേക്ക് പോകും.
51 കാരനായ ജാവേദ്, 2017 മുതൽ പാക്കിസ്താന് സൂപ്പര്‍ ലീഗില്‍ ലാഹോർ ഖലന്ദർസിൻ്റെ മുഖ്യ പരിശീലകനായി സേവനമനുഷ്ഠിച്ചു, 2022 ലും 2023 ലും തുടർച്ചയായ കിരീടങ്ങളിലേക്ക് അവരെ നയിച്ചു.ഈ വർഷത്തെ ഖലന്ദർസിൻ്റെ കാമ്പെയ്ൻ നിരാശാജനകമായിരുന്നു.ഒരു ഗെയിം മാത്രം ജയിച്ച് ടേബിളിൽ അവസാന സ്ഥാനത്താണ് അവര്‍ ലീഗ് പൂര്‍ത്തിയാക്കിയത്.ജാവേദ് പാകിസ്ഥാൻ്റെ ബൗളിംഗ് പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്, പ്രത്യേകിച്ചും 2009 ൽ അവർ T20 ലോകകപ്പ് നേടിയപ്പോൾ.ഇത് കൂടാതെ യുഎഇയുടെ മുഖ്യ പരിശീലകനായും 2004ൽ പാക്കിസ്ഥാൻ്റെ അണ്ടർ 19 പരിശീലകനായും അദ്ദേഹം സേവനം അനുഷ്ട്ടിച്ചിട്ടുണ്ട്.