ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ എന്നിവരുടെ കേസില്‍ മൌനം വെടിഞ്ഞു രാഹുല്‍ ദ്രാവിഡ്
ശ്രേയസ് അയ്യരേയും ഇഷാൻ കിഷനെയും ബിസിസിഐ കരാർ പട്ടികയിൽ നിന്ന് പുറത്താക്കിയതിനെ സംബന്ധിച്ചു ടീം കോച്ച് രാഹുല്‍ ദ്രാവിഡ് ആദ്യമായി മനസ്സ് തുറന്നു.ആഭ്യന്തരമായി കളിക്കാനുള്ള അവരുടെ വ്യക്തമായ വിമുഖതയാണ് ബിസിസിഐയെ ഏറെ ചൊടിപ്പിച്ചത്.തനിക്ക് നട്ടെല്ലിന് പ്രശ്‌നമുണ്ടെന്ന് പറഞ്ഞ ശ്രേയസ് അയ്യർ ഐപിഎൽ കൊല്‍ക്കത്തക്ക് വേണ്ടി പ്രീ ക്യാമ്പിൽ പങ്കെടുത്തിരുന്നു.അത് പോലെ തന്നെ ഇഷനും.
“ഏതൊക്കെ താരങ്ങള്‍ ആണ് കോണ്‍ട്രാക്റ്റ് ലിസ്റ്റില്‍ ഉള്ളത് എന്നു എനിക്കു അറിയുക പോലും ഇല്ല.ഞാനും ക്യാപ്റ്റന്‍ രോഹിതും ടീമിനെ തിരഞ്ഞെടുക്കുന്നത് താരങ്ങളുടെ ഫിറ്റ്നസും ഫോമും കണക്കില്‍ എടുത്താണ്.അതിനാല്‍ മറ്റുള്ള കാര്യങ്ങളില്‍ ഞങ്ങള്‍ക്ക് ശ്രദ്ധ നല്‍കേണ്ട കാര്യം ഇല്ല.ഈ നിലവിലെ ഇന്ത്യന്‍ ടീമില്‍ പല ഫോര്‍മാറ്റിലും ശ്രേഷ്ഠര്‍ ആയ താരങ്ങള്‍ ഉണ്ട്.അവര്‍ പലരും രഞ്ചിയും മറ്റ് ഡൊമെസ്റ്റിക് ടൂര്‍ണമെന്റും അതും അല്ലെങ്കില്‍ ഐപിഎല്‍ മല്‍സരങ്ങളോ കളിച്ച് കഴിവ് തെളിയിച്ച് വന്നവര്‍ ആണ്.അത് ആരെല്ലാം എന്തെല്ലാം വിഭാഗതില്‍ കളിച്ചോ എന്ന കാര്യത്തില്‍ ഞാന്‍ ചിന്തിച്ച് തല പുകക്കാറില്ല.അവരുടെ പേരുകള്‍ കോണ്‍ട്രാക്റ്റില്‍ ഉള്‍പ്പെടുത്താനുള്ള അവകാശവും എനിക്കു ഇല്ല”