മതീശ പതിരണക്ക് പരിക്ക് ; ആശങ്കയില്‍ ചെന്നൈ സൂപ്പര്‍ കിങ്സ്
വരാനിരിക്കുന്ന ഐപിഎല്ലിന് രണ്ടാഴ്ച മുമ്പ്, നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്‌സിന് മറ്റൊരു പരിക്കിൻ്റെ ആശങ്ക.ശ്രീലങ്കന്‍ പേസർ മതീശ പതിരണയുടെ ഇടതുകാലിൽ ഗ്രേഡ് 1 ഹാംസ്ട്രിംഗ് സ്‌ട്രെയിൻ അനുഭവപ്പെട്ടിരിക്കുന്നു.മാർച്ച് 6 ന് സിൽഹറ്റിൽ ബംഗ്ലാദേശിനെതിരായ രണ്ടാം ടി 20 ഐയ്ക്കിടെ ശ്രീലങ്കൻ താരത്തിനു അസ്വാസ്ഥ്യം നേരിടുകയും പിന്നീട് അദ്ദേഹം ഓവര്‍ പൂര്‍ത്തിയാക്കാതെ കളം വിടുകയും ചെയ്തു.
കളിക്കാരൻ്റെ ഇടതുകാലിന് ഗ്രേഡ് 1 ഹാംസ്ട്രിംഗിന് പരിക്കേറ്റതിനാൽ, മൂന്നാം ടി20 മല്‍സരം താരം കളിക്കുകയില്ല എന്നു ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡ് വെളിപ്പെടുത്തി.മാർച്ച് 22 മുതൽ ഐപിഎൽ എഡിഷൻ ആരംഭിക്കും.ഉദ്ഘാടന മത്സരത്തിൽ സിഎസ്‌കെ ക്രോസ് സിറ്റി എതിരാളികളായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നേരിടും.ഗ്രേഡ് 1 ഹാംസ്ട്രിംഗ് പൂർണ്ണമായി സുഖം പ്രാപിക്കാൻ സാധാരണയായി രണ്ടാഴ്ചയോളം എടുക്കും. അതിനാൽ, പതിരണയ്ക്ക് എപ്പോൾ ടീമിൽ ചേരാൻ കഴിയുമെന്ന് ചെന്നൈ ടീമിന് യാതൊരു ഉറപ്പും ഇല്ല.കഴിഞ്ഞ ഐപിഎല്ലിൽ 12 മത്സരങ്ങളിൽ നിന്ന് 19 വിക്കറ്റ് വീഴ്ത്തി സിഎസ്‌കെയുടെ ടൈറ്റിൽ മാർച്ചിൽ പതിരണ വലിയ പങ്കുവഹിച്ചിരുന്നു.അദ്ദേഹത്തിന്റെ അഭാവം ധോണി പടയ്ക്ക് വലിയ തിരിച്ചടി ആകും തീര്‍ച്ച.!!!!!!!!!