ഐഎസ്എലില്‍ ഇന്ന് സൌത്ത് ഇന്ത്യന്‍ എല്‍ക്ലാസിക്കോ !!!!!!!!!
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് സൌത്ത് ഇന്ത്യന്‍ ഡെര്‍ബി !!!!!!!!.ചെന്നൈയിലെ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തില്‍ ആണ് ഇന്നതെ മല്‍സരം നടക്കാന്‍ പോകുന്നത്.ലീഗ് പട്ടികയില്‍ പതിനൊന്നാം സ്ഥാനത്ത് ആണ് ചെന്നൈ ഉള്ളത്.കഴിഞ്ഞ അഞ്ചു മല്‍സരങ്ങളില്‍ ഒരു ജയം മാത്രം നേടിയ അവ്ര്ക്ക് പ്ലേ ഓഫ് സാധ്യതകള്‍ പൂര്‍ണമായി നഷ്ട്ടപ്പെട്ട പോലെ തന്നെ ആണ്.
ഇന്നതെ മല്‍സരത്തില്‍ വ്യക്തമായ മേല്‍ക്കൈ കേരള ബ്ലാസ്റ്റേഴ്സിന് തന്നെ ആണ്.എന്നാല്‍ കഴിഞ്ഞ രണ്ടു മല്‍സരത്തില്‍ ശരാശരിയിലും താഴെ പ്രകടനം പുറത്തെടുത്ത കേരള ടീം നിലവില്‍ നാലാം സ്ഥാനത്താണ്.പ്രധാന താരങ്ങളുടെ പരിക്കുകള്‍ ആണ് ടീമിന്റെ പ്രകടനത്തില്‍ നിഴലിക്കുന്ന ഈ മാറ്റത്തിന് കാരണം.നിലവില്‍ ടീമില്‍ ഉള്ള ഈ പ്രശ്നങ്ങള്‍ക്ക് ഒക്കെ പോം വഴി കണ്ടു ലീഗ് പട്ടികയില്‍ തങ്ങളുടെ നില മെച്ചപ്പെടുത്താന്‍ മാനേജര്‍ ഇവാൻ വുകോമാനോവിച്ച് തല പുകഞ്ഞ ആലോചനയില്‍ ആണ്.ഇന്ത്യന്‍ സമയം ഏഴര മണിക്ക് ആണ് മല്‍സരത്തിന്റെ കിക്കോഫ്.