കരീബിയന്‍ ബോളര്‍മാരെ എയറില്‍ കയറ്റി ഡേവിഡ് വാര്‍ണര്‍ ; ഓസീസിന് കൂറ്റന്‍ സ്കോര്‍
ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത വെസ്റ്റ് ഇന്‍ഡീസിന്‍റെ തീരുമാനം വളരെ അധികം തെറ്റായി പോയി എന്നു ക്യാപ്റ്റന്‍ റോവ്മാന്‍ പവല്‍ കരുത്തുന്നുണ്ട് എങ്കില്‍ അതിനു അദ്ദേഹത്തെ കുറ്റപ്പെടുത്താന്‍ കഴിയില്ല.നിശ്ചിത ഇരുപത് ഓവറില്‍ ഓസീസ് പട നേടിയത് ഏഴ് വിക്കറ്റ് നഷ്ട്ടത്തില്‍ 213 റണ്‍സ് ആണ്.ഓപ്പണര്‍മാര്‍ ആയ ഡേവിഡ് വാര്‍ണര്‍(70 റണ്‍സ്) , ജോഷ് ഇങ്ക്ളിസ്(39 റണ്‍സ് ) എന്നിവരുടെ വെടികെട്ടാണ് കൂറ്റന്‍ സ്കോറിലേക്ക് കങ്കാരുപ്പടയെ നയിച്ചത്.

13 ഓവറില്‍ വാര്‍ണര്‍ പുറത്തു ആയതോടെ ഓസീസിന്‍റെ സ്കോറിങ് റേറ്റ് കുത്തന്നെ കുറഞ്ഞു.മിഡില്‍ ഓര്‍ഡര്‍ ബാറ്റര്‍മാര്‍ക്ക് ആര്‍ക്കും തന്നെ ഫോം കണ്ടെത്താന്‍ കഴിയാത്തത് എന്തായാലും വിന്‍ഡീസ് ബോളര്‍മാര്‍ക്ക് തുണയായി.ആറാമത് ഇറങ്ങിയ ടിം ഡേവിഡ് (37 റണ്‍സ് നോട്ടൌട്ട്) കാഴ്ചവെച്ച പ്രകടനം ആണ് ഓസീസിനെ ഇരുനൂറിലേക്ക് എത്തിച്ചത്.എല്ലാ കരീബിയന്‍ ബോളര്‍മാര്‍ക്കും കണക്കിനു കിട്ടി എങ്കിലും ഇവരില്‍ അല്പം എങ്കിലും മികച്ച് നിന്നത് മൂന്നു വിക്കറ്റ് നേടിയ ആന്ദ്രെ റസല്‍ ആണ്.അല്പ സമയത്തിനകം തന്നെ രണ്ടാം ഇന്നിംഗ്സ് ആരംഭിക്കുമ്പോള്‍ 214 എന്ന ഭീമന്‍ സ്കോര്‍ ചേസ് ചെയ്യുന്നതിന് വേണ്ടി വെസ്റ്റ് ഇന്‍ഡീസ് അവരുടെ ബാറ്റിങ് ആരംഭിക്കും.