” ഈ ഇന്ത്യന്‍ ടീം ഇനിയും കൂടുതല്‍ അപകടകാരികള്‍ ആകും ” – ഇംഗ്ലണ്ട് ടീമിന് മുന്നറിയിപ്പ് നല്കി മുന്‍ ക്രിക്കറ്റര്‍
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ നേടിയ വിജയം പരമ്പരയുടെ ഗതി തന്നെ തിരിച്ചു വിട്ടു എന്നും ഇനി ആണ് ഈ ടീമിനെ കൂടുതല്‍ ഭയക്കേണ്ടത് എന്നും മുൻ ഇംഗ്ലണ്ട് നായകൻ നാസർ ഹുസൈൻ വെളിപ്പെടുത്തി.ആദ്യ ഇന്നിംഗ്‌സിൽ യശസ്വി ജയ്‌സ്വാളിൻ്റെ തകർപ്പൻ 209 റൺസും ശുഭ്‌മാൻ ഗില്ലിൻ്റെ മൂന്നാം ടെസ്റ്റ് സെഞ്ചുറിയും കൂടിച്ചേർന്നപ്പോള്‍ 106 റൺസിൻ്റെ കൂറ്റൻ വിജയം ഇന്ത്യക്ക് ലഭിക്കുകയായിരുന്നു.ഇനിയും ഉണ്ട് മൂന്നു ടെസ്ട് മല്‍സരങ്ങള്‍ കൂടി.
“ഈ പരമ്പര കൂടുതല്‍ രസകരമാകും.ഇംഗ്ലണ്ട് ടീം ഇനിയും കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടത് ഉണ്ട്.എന്തെന്നാല്‍ സുപ്രധാന കളിക്കാര്‍ ഇല്ലാതെ ആണ് ഇന്ത്യ ഈ പ്രകടനം നടത്തിയത്.അവര്‍ മടങ്ങി വരുക കൂടി ചെയ്താല്‍ മല്‍സരം ഇനിയും കടുക്കും.ഇംഗ്ലിഷ് താരങ്ങള്‍ കൂടുതല്‍ പരീക്ഷിക്കപ്പെടും.മുഹമ്മദ് ഷമി,ജഡേജ ,കോഹ്ലി,കെഎല്‍ രാഹുല്‍ എന്നിവര്‍ ടീമിലേക്ക് തിരിച്ചെത്തിയാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷല്‍ ആകും.”ഹുസൈൻ കൂട്ടിച്ചേർത്തു.ഇത്രയും പറഞ്ഞ അദ്ദേഹം ജസ്പ്രീത് ബുമ്രയാണ് രണ്ടാം ടെസ്ട് മല്‍സരത്തില്‍ ഇന്ത്യയുടെ വിജയ ശില്പി എന്നും പറഞ്ഞു.പരമ്പരയിലെ മൂന്നാം ടെസ്ട് മല്‍സരം ഫെബ്രവരി പതിനഞ്ചിന് ആരംഭിക്കും.