ഐസിസി പുരുഷ താരത്തിനുള്ള നോമിനീസ് – ഷമർ ജോസഫ്, ഒല്ലി പോപ്പ്, ജോഷ് ഹേസിൽവുഡ്
വെസ്റ്റ് ഇൻഡീസിൻ്റെ സ്റ്റാർ പേസർ ഷാമർ ജോസഫ്, ഇംഗ്ലണ്ടിൻ്റെ ബാറ്റർ ഒല്ലി പോപ്പ്, ഓസ്‌ട്രേലിയയുടെ വെറ്ററൻ സ്പീഡ്സ്റ്റർ ജോഷ് ഹേസിൽവുഡ് എന്നിവരെ 2024 ജനുവരിയിലെ ഐസിസി പുരുഷ താരത്തിനുള്ള പുരസ്‌കാരത്തിന് നാമനിർദ്ദേശം ചെയ്തു.അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) തിങ്കളാഴ്ച നോമിനികളെ പ്രഖ്യാപിച്ചു.
തൻ്റെ ടെസ്റ്റ് അരങ്ങേറ്റത്തിനിടെ, വലംകൈയ്യൻ ജോസഫ് തൻ്റെ ആദ്യ പന്തിൽ തന്നെ ഓസ്‌ട്രേലിയന്‍ ബാറ്റര്‍ സ്റ്റീവ് സ്മിത്തിൻ്റെ വിക്കറ്റ് വീഴ്ത്തി.അഡ്‌ലെയ്ഡിലെ തൻ്റെ അരങ്ങേറ്റത്തിൽ തന്നെ നാല് ഓസ്‌ട്രേലിയൻ വിക്കറ്റുകൾ കൂടി വീഴ്ത്തിയ ജോസഫ് 5-94 എന്ന മികച്ച ഫിഗറില്‍ ഫിനിഷ് ചെയ്തു.ഹൈദരാബാദിൽ ഇന്ത്യയ്‌ക്കെതിരായ അപ്രതീക്ഷിത വിജയത്തിൻ്റെ രണ്ടാം ഇന്നിംഗ്‌സിൽ ഇംഗ്ലണ്ടിനായി 196 റൺസ് നേടിയ വലംകൈയ്യൻ ബാറ്റർ പോപ്പ് ലോകോത്തര പ്രകടനം നടത്തി.ഓരോ അറ്റത്ത് ഇംഗ്ലണ്ട് ബാറ്റ്സ്മാന്മാര്‍ പവലിയനിലേക്ക് മടങ്ങുമ്പോള്‍ ഉറച്ച ബാറ്റോടെ അദ്ദേഹം നടത്തിയ രക്ഷാപ്രവര്‍ത്തനം ആണ് ഇംഗ്ലണ്ട് ടീമിനെ രക്ഷിച്ചത്. ജനുവരിയിൽ നടന്ന ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 11.63 ശരാശരിയിൽ 19 വിക്കറ്റുകൾ വീഴ്ത്തി കൊണ്ട് അവിശ്വസനീയമായ പ്രകടനം നടത്തിയ ഹേസിൽവുഡ് നിലവില്‍ മികച്ച ഫോമില്‍ ആണ്.പാക്കിസ്താന്‍,വെസ്റ്റ് ഇന്ഡീസ് ടീമുകള്‍ക്കെതിരെ നടന്ന പരമ്പരയില്‍ അദ്ദേഹം വളരെ സ്ഥിരതയാര്‍ന്ന പ്രകടനം ആണ് കാഴ്ചവെച്ചത്.