EPL 2022 European Football Foot Ball International Football Top News transfer news

ആസ്റ്റൺ വില്ലയിൽ നിന്ന് ഡഗ്ലസ് ലൂയിസിനെ സൈന്‍ ചെയ്യാന്‍ സിറ്റി

November 28, 2023

ആസ്റ്റൺ വില്ലയിൽ നിന്ന് ഡഗ്ലസ് ലൂയിസിനെ സൈന്‍ ചെയ്യാന്‍ സിറ്റി

ആസ്റ്റൺ വില്ലയിൽ നിന്ന് ഡഗ്ലസ് ലൂയിസിനെ ക്ലബ്ബിലേക്ക് തിരികെ കൊണ്ടുവരാൻ മാഞ്ചസ്റ്റർ സിറ്റിക്ക് താൽപ്പര്യമുണ്ടെന്ന് റിപ്പോർട്ട്.ഇത്തിഹാദ് സ്റ്റേഡിയത്തിൽ അഞ്ച് വർഷത്തെ കരാർ നൽകി 2017-ൽ വാസ്കോഡ ഗാമയിൽ നിന്നുള്ള മിഡ്ഫീൽഡറെ പണ്ട് സിറ്റി സൈന്‍ ചെയ്തിരുന്നു,എന്നാല്‍ താരത്തിനെ ക്ലബ് ഉടൻ തന്നെ ജിറോണയ്ക്ക് വായ്പ നൽകി.

 

രണ്ട് സീസണുകളിലായി ജിറോണയ്‌ക്കായി 46 മത്സരങ്ങൾ കളിച്ച താരം സിറ്റിക്ക് വേണ്ടി ഒരു ഒഫീഷ്യല്‍ മല്‍സരം പോലും കളിച്ചിട്ടില്ല.2019 ലെ സമ്മറില്‍ വില്ലയിൽ താരം  ചേർന്നു.ബ്രസീൽ ഇന്റർനാഷണൽ ലയൺസിന് വേണ്ടി മികച്ച ഫോമിലാണ്.171 മത്സരങ്ങളില്‍ നിന്ന് താരം 18 ഗോളുകളും 17 അസിസ്റ്റുകളും സംഭാവന ചെയ്തു.കഴിഞ്ഞ കുറച്ച് ട്രാൻസ്ഫർ വിൻഡോകളിൽ ആഴ്സണൽ ലൂയിസുമായി കരാറില്‍ എത്താന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.എന്നിരുന്നാലും, ഫുട്ബോൾ ഇൻസൈഡർ പറയുന്നതനുസരിച്ച് ബ്രസീലിയന്‍ മിഡ്ഫീല്‍ഡറുടെ സേവനം ഉറപ്പാക്കാന്‍ സിറ്റി പരമാവധി ശ്രമം നടത്തിയേക്കും.ജനുവരിയിൽ കാൽവിൻ ഫിലിപ്‌സ് പോവുന്നതിന് പകരം ആയാണ് ലൂയിസ് സിറ്റിയിലേക്ക് വരുന്നത്.

Leave a comment