ഓസ്ട്രേലിയൻ ഉപപ്രധാനമന്ത്രി റിച്ചാർഡ് മാർലെസ് ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ മത്സരത്തിൽ പങ്കെടുക്കും
ഞായറാഴ്ച നടക്കുന്ന ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ മല്‍സരത്തില്‍ ഇന്ത്യ – ഓസീസ് മല്‍സരം കാണാന്‍ ഓസ്ട്രേലിയൻ ഉപപ്രധാനമന്ത്രി റിച്ചാർഡ് മാർലെസ് അഹമ്മദാബാദിലേക്ക് പോകും. ഓസ്ട്രേലിയയുടെ പ്രതിരോധ മന്ത്രി കൂടിയായ മാർലെസും വിദേശകാര്യ മന്ത്രി പെന്നി വോങ്ങും ആണ് ഇന്ത്യ സന്ദർശിക്കുന്നുണ്ട്.
(വിദേശകാര്യ മന്ത്രി പെന്നി വോങ്)
നവംബർ 19 മുതൽ 20 വരെ ഓസ്ട്രേലിയൻ ഉപപ്രധാനമന്ത്രിയുടെ രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനം പ്രതിരോധ മന്ത്രാലയം ഇന്നാണ് അറിയിച്ചത്.ഇരു രാജ്യങ്ങളും തമ്മിലുള്ള മൊത്തത്തിലുള്ള പ്രതിരോധവും തന്ത്രപരവുമായ ബന്ധങ്ങൾ വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആണ് ഓസ്ട്രേലിയ തയ്യാര്‍ എടുക്കുന്നത്.സിംഗ്, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എന്നിവരുടെ നേതൃത്വത്തിലാണ് ഈ മീറ്റിങ് അരഞ്ഞേറുന്നത്.ഓസ്ട്രേലിയയും ഇന്ത്യയും ക്വാഡ് സംഘടനയുടെ ഭാഗമാണ്.ഇൻഡോ-പസഫിക് മേഘലയില്‍ സമാധാനം നിലനിര്‍ത്തുന്നതിന് വേണ്ടി ഉണ്ടാക്കിയ സംഘടനയാണ് ക്വാഡ്.ക്വാഡിലെ മറ്റ് രണ്ട് അംഗങ്ങൾ അമേരിക്കയും ജപ്പാനുമാണ്.