വാങ്കഡെ സ്റ്റേഡിയത്തിൽ സച്ചിൻ ടെണ്ടുൽക്കറുടെ പ്രതിമ അനാച്ഛാദനം ചെയ്തു
ഇന്ത്യ – ശ്രീലങ്ക മല്‍സരം നടക്കാന്‍ ഇരിക്കെ സച്ചിൻ ടെൻഡുൽക്കറുടെ പ്രതിമ നാളെ വാങ്കഡേയ് സ്റ്റേഡിയത്തില്‍ അനാച്ഛാദനം ചെയ്തു.സച്ചിൻ ടെണ്ടുൽക്കറുടെ 50 വർഷത്തെ ജീവിതം സാക്ഷ്യം ആക്കി കൊണ്ടാണ് പ്രതിമ നിര്‍മിച്ചത് എന്നു ബിസിസിഐ ഭാരവാഹികള്‍ വെളിപ്പെടുത്തി.ടീം ഇന്ത്യയുടെ അനുയായിയും സച്ചിന്റെ ആരാധകനുമായ സുധീർ കുമാർ ചൗധരിയും ചടങ്ങിൽ പങ്കെടുത്തിരുന്നു.ശംഖ് ഊതിയും ഇന്ത്യൻ പതാക വീശിയും അദ്ദേഹം തന്‍റെ ആവേശം വെളിപ്പെടുത്തി.
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സെക്രട്ടറി ജയ് ഷാ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല, മുംബൈ ക്രിക്കറ്റ് അസോസിയേഷൻ (എംസിഎ) പ്രസിഡന്റ് അമോൽ കാലെ, രാജ്യസഭാംഗം ശരദ് പവാർ, സച്ചിന്റെ ഭാര്യ അഞ്ജലി ടെണ്ടുൽക്കർ, പ്രതിമ അനാച്ഛാദന ചടങ്ങിൽ മകൾ സാറ ടെണ്ടുൽക്കറും സഹോദരൻ അജിത് ടെണ്ടുൽക്കറും സന്നിഹിതരായിരുന്നു.