Foot Ball ISL Top News

ആശാൻ കളത്തിലിറങ്ങിയ മത്സരത്തിൽ ഒഡീഷയെ തകർത്ത് കേരളാ ബ്ലാസ്റ്റേഴ്‌സ്

October 28, 2023

author:

ആശാൻ കളത്തിലിറങ്ങിയ മത്സരത്തിൽ ഒഡീഷയെ തകർത്ത് കേരളാ ബ്ലാസ്റ്റേഴ്‌സ്

 

ഇന്ത്യൻ സൂപ്പർ ലീഗിൽ ഒക്ടോബർ 27ന് നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഒഡീഷയെ തകർത്ത് കേരളാ ബ്ലാസ്റ്റേഴ്‌സ്. ഈ സീസണിലാദ്യമായി കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ കളത്തിലിറങ്ങിയ മത്സരം കൂടിയായിരുന്നുവിത്. ആവേശകരമായി വരവേൽപ്പൊരുക്കി മഞ്ഞപ്പടയും വിജയം നേടി നൽകി കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമും പരിശീലകന്റെ മടങ്ങിവരവ് ആഘോഷമാക്കി.

തുടക്കം മുതൽ ആക്രമിച്ചു മുന്നേറിയ കേരളാ ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. മത്സരത്തിന്റെ പതിനഞ്ചാം മിനിറ്റിലാണ് ആദ്യ ഗോൾ പിറന്നത്. ഒഡീഷ എഫ്സി താരം സി ഗോദാറിന്റെ അസിസ്റ്റിൽ ഡീഗോ മൗറീസിയോ ബോക്സിന്റെ മധ്യഭാഗത്ത് നിന്ന് നൽകിയ വലതുകാൽ ഷോട്ട് ഗോൾ പോസ്റ്റിന്റെ മധ്യഭാഗം തുളച്ചു. മത്സരത്തിൽ ഒഡിഷ എഫ്‌സി ഒരു ഗോളിന്റെ ലീഡ് നേടി. ഇരുപത്തിയൊന്നാം മിനിറ്റിൽ ഹാൻഡ് ബോളിന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി താരം നവോച്ച സിങ്ങിന് മഞ്ഞക്കാർഡ് വിധിച്ചു. ഇരുപത്തിരണ്ടാം മിനിറ്റിൽ പെനാലിറ്റി ചാൻസിൽ ഡീഗോ മൗറീഷ്യോയുടെ വലത് കാൽ ഷോട്ട് സച്ചിൻ സുരേഷ് സേവ് ചെയ്തു. നാല്പത്തിയഞ്ചാം മിനിറ്റിൽ ഒഡീഷ എഫ്‌സി താരം അനികേത് ജാദവിന് ഫൗളിനെത്തുടർന്ന് മഞ്ഞ കാർഡ് ലഭിച്ചു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് താരം ഡാനിഷ് ഫാറൂഖിനും മഞ്ഞക്കാർഡ് ലഭിച്ചു. ഒഡിഷ എഫ്‌സിയുടെ ഒരു ഗോളിന്റെ ലീഡിൽ ആദ്യപകുതി അവസാനിച്ചു.

രണ്ടാം പകുതിയുടെ അമ്പത്തിയെട്ടാം മിനിറ്റിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് താരം വിബിൻ മോഹനന് പകരം ഫ്രഡ്‌ഡി ലാലമ്മവ കളത്തിലിറങ്ങി. വീണ്ടും രാഹുൽ കുന്നോളി പ്രവീണിനു പകരം ഡയമെന്റക്കൊസ് ദിമിത്രിയോസ് കളത്തിലിറങ്ങി. അറുപത്തിയാറാം മിനിറ്റിലാണ് സമനില ഗോൾ പിറന്നത്. കേരള ബ്ലാസ്റ്റേഴ്സ് എഫ്സി താരം ഡൈസുകെ സക്കായിയുടെ അസിസ്റ്റിൽ ദിമിത്രിയോസ് ഡയമന്റകോസ് ബോക്സിന്റെ മധ്യഭാഗത്ത് നിന്ന് നൽകിയ ഇടം കാൽ ഷോട്ട് ഗോൾ പോസ്റ്റിന്റെയുള്ളിൽ താഴെ ഇടത് മൂലയിൽ പതിച്ചു, മത്സരം സമനിലയിലായി. മത്സരത്തിന്റെ എൺപതിമ്മൂന്നാം മിനിറ്റിലാണ് വിജയഗോൾ പിറന്നത്. കേരള ബ്ലാസ്റ്റേഴ്സ് എഫ്സി താരം അഡ്രിയാൻ ലൂണയുടെ ബോക്സിന്റെ വലതുഭാഗത്ത് നിന്നുള്ള വലതു കാൽ ഷോട്ട് ഗോളിലേക്ക്. അടുത്ത മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാൾ എഫ്‌സിയെ നേരിടും നവമ്ബർ നാലിനാണ് മത്സരം.

Leave a comment