പ്രീമിയര്‍ ലീഗില്‍ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
ശനിയാഴ്ച വൈകുന്നേരം ഷെഫീൽഡ് യുണൈറ്റഡിനെ നേരിടാൻ ബ്രമാൽ ലെയ്‌നിലേക്ക് പോകുമ്പോൾ ഈ സീസണിൽ ആദ്യമായി ബാക്ക്-ടു-ബാക്ക് പ്രീമിയർ ലീഗ് വിജയങ്ങൾ നേടാനുള്ള ദൃഢ നിശ്ചയത്തില്‍ ആണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.എട്ട് മല്‍സരങ്ങളില്‍ നിന്ന് പന്ത്രണ്ട് പോയിന്‍റുമായി പത്താം സ്ഥാനത്താണ് ഇപ്പോള്‍ ചെകുത്താന്‍മാര്‍.ചാമ്പ്യന്‍സ് ലീഗിലും അവസാന സ്ഥാനത്താണ് ടീം എന്നത് മാനേജര്‍ എറിക് ടെന്‍ ഹാഗിന് വലിയ സമ്മര്‍ദം നല്‍കുന്നു.
എന്നാല്‍ മാനേജ്മെന്‍റിന്‍റെ എല്ലാ പിന്തുണയും കോച്ചിന് ഉണ്ട്.ഒരു കോച്ചിനെ പെട്ടെന്ന് കൊണ്ട് വന്ന് ടീമിലെ പ്രശ്നങ്ങള്‍ മാറ്റി എടുക്കാന്‍ പറ്റും എന്ന് അവര്‍ കരുതുന്നില്ല.ഇന്നതെ മല്‍സരത്തില്‍ ഇന്‍റര്‍നാഷനല്‍ ബ്രേക്കിന് ശേഷം ഒരു പുതിയ തുടക്കത്തിന് വേണ്ടിയാണ് ടെന്‍ ഹാഗ് ശ്രമിക്കാന്‍ പോകുന്നത്.എന്നാല്‍ പിച്ചിനുളിലെ കാര്യങ്ങളും അവര്‍ക്ക് അത്ര പന്തിയല്ല.ലിസാൻഡ്രോ മാർട്ടിനെസ് , ലൂക്ക് ഷാ, ആരോൺ വാൻ-ബിസാക്ക- പരിക്ക് മൂലം ഇവര്‍ എല്ലാം വിശ്രമത്തില്‍ ആണ്.ഇത് കൂടാതെ ഇപ്പോള്‍ കസമീരോയും കളിക്കില്ല.നിലവില്‍ പ്രതിരോധം,മിഡ്ഫീല്‍ഡ്,ഗോള്‍ കീപ്പര്‍ എന്നീ മേഘലകളില്‍ എല്ലാം മാഞ്ചസ്റ്റര്‍ ഒട്ടേറെ പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്.ഇന്നതെ മല്‍സരത്തില്‍ ജയിക്കണം എങ്കില്‍ യുണൈറ്റഡിന് മൗണ്ട്, റാഷ്ഫോർഡ്; ഹൊജ്ലണ്ട് നയിക്കുന്ന മുന്നേറ്റ നിരയുടെ മാജിക്ക് ആവശ്യം ആണ്.