പ്രീമിയര്‍ ലീഗില്‍ ഇന്ന് ലണ്ടന്‍ ഡെര്‍ബി
ശനിയാഴ്ച വൈകുന്നേരം ലണ്ടനിലെ എതിരാളികളായ ചെൽസിയുമായി ഏറ്റുമുട്ടാൻ ഗണ്ണേഴ്‌സ് സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്ക് യാത്ര തിരിച്ചു കഴിഞ്ഞു.മുന്‍ സീസണുകളില്‍ വന്‍ ആരാധകശ്രദ്ധ ലഭിച്ചിരുന്ന ലണ്ടന്‍ ഡെര്‍ബി ഇപ്പോള്‍ അതിന്‍റെ മങ്ങിയ നിലയില്‍ ആണ് കാണപ്പെടുന്നത്. അതിനു പ്രധാന കാരണം ചെല്‍സിയുടെ മോശം ആണ്.
നിലവില്‍ എട്ട് മല്‍സരങ്ങളില്‍ നിന്ന് പതിനൊന്ന് പോയിന്‍റുമായി ലീഗില്‍ പതിനൊന്നാം സ്ഥാനത്താണ് ചെല്‍സി.ഫോമിലേക്ക് ഉയരാനുള്ള ലക്ഷ്യത്തില്‍ ആണ് പൊച്ചെട്ടീനോയും കൂട്ടരും.മറുവശത്ത് ആഴ്സണല്‍ മികച്ച ഫോമില്‍ ആണ്.തോല്‍വി അറിയാതെ എട്ട് മല്‍സരങ്ങളില്‍ നിന്ന് ആറ് ജയവുമായി ലീഗ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ആഴ്സണല്‍. ഇന്നതെ മല്‍സരത്തില്‍ ജയിക്കാന്‍ കഴിഞ്ഞാല്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കാന്‍ അവര്‍ക്ക് കഴിയും.അതിന്‍റെ തയ്യാറെടുപ്പില്‍ ആണ് അര്‍ട്ടേറ്റയും സംഘവും.ഇന്ന് ഇന്ത്യന്‍ സമയം പത്ത് മണിക്ക് ആണ് കിക്കോഫ്.