പ്രീമിയര്‍ ലീഗില്‍ ഇന്ന് തുല്യശക്തികളുടെ പോരാട്ടം
പ്രീമിയര്‍ മല്‍സരത്തില്‍ ഇന്ന് ന്യൂ കാസില്‍ യുണൈറ്റഡ് ക്രിസ്റ്റല്‍ പാലസിനെ നേരിടാന്‍ ഒരുങ്ങുന്നു.ഇന്ന് ഇന്ത്യന്‍ സമയം ഏഴര മണിക്ക് സെന്റ് ജെയിംസ് പാർക്ക് സ്റ്റേഡിയത്തില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.എട്ട് മല്‍സരങ്ങളില്‍ നിന്നു പതിമൂന്ന് പോയിന്‍റ് ഉള്ള ന്യൂ കാസില്‍ എട്ടാം സ്ഥാനത്തും അത്ര മല്‍സരത്തില്‍ നിന്ന് തന്നെ പന്ത്രണ്ടു പോയിന്‍റ് ഉള്ള പാലസ് ഒന്‍പതാം സ്ഥാനത്തുമാണ്.

പ്രീമിയര്‍ ലീഗില്‍ ഇതുവരെ ഈ ക്ലബുകളുടെ പ്രകടനം സമാനം ആയിരുന്നു.ഇന്നതെ മല്‍സരത്തില്‍ ഇരുവരില്‍ ശക്തര്‍ ആര് എന്ന് അറിയാന്‍ കഴിയും.ഇറ്റാലിയന്‍ ലീഗിലെ വാതുവെപ്പ് കേസില്‍ കുടുങ്ങിയ സാന്ദ്രോ ടോനാളി നിലവില്‍ സീരി എ ബോര്‍ഡിന്‍റെ അന്വേഷണം നേരിടുന്നുണ്ട്.യുവേ മിഡ്ഫീല്‍ഡര്‍ ആയ ഫാഗിയോളിക്ക് ഏഴ് മാസ ബാന്‍ ലഭിച്ചിട്ടുണ്ട്.റിപ്പോര്‍ട്ട് പ്രകാരം ടോനാളിക്ക് മൂന്ന് വര്‍ഷ ബാന്‍ വരെ ലഭിക്കും എന്ന് പറയപ്പെടുന്നു.എന്നാല്‍ ഇന്നതെ മല്‍സരത്തില്‍ താരം കളിക്കും എന്ന് ന്യൂ കാസില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.