വിജയ വഴിയിലേക്ക് മടങ്ങാന്‍ സിറ്റി
ഇന്ന് ഇന്ത്യന്‍ സമയം ഏഴര മണിക്ക് ട്രെബിള്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗിലെ കറുത്ത കുതിരകള്‍ ആയ ബ്രൈട്ടനെ നേരിടാന്‍ ഒരുങ്ങുന്നു.സിറ്റിയുടെ ഹോം ആയ എത്തിഹാദില്‍ വെച്ചാണ് കിക്കോഫ്.കഴിഞ്ഞ രണ്ടു പ്രീമിയര്‍ ലീഗ് മല്‍സരത്തിലും തോറ്റ സിറ്റി മൂന്നാം പരാജയം ഒഴിവാക്കാനുള്ള കടുത്ത ലക്ഷ്യത്തില്‍ ആണ്.
തുടര്‍ച്ചയായ തോല്‍വി അവരെ പ്രീമിയര്‍ ലീഗില്‍ മൂന്നാം സ്ഥാനത്തേക്ക് എത്തിച്ചു. മിഡ്ഫീല്‍ഡില്‍ റോഡ്രിയുടെ അഭാവം പെപ്പിനെ വല്ലാതെ വലക്കുന്നുണ്ട്.എന്നാല്‍ ഇന്നതെ മല്‍സരത്തില്‍ മൂന്നു മല്‍സര ബാന്‍ പൂര്‍ത്തിയാക്കി അദ്ദേഹം തിരിച്ചെത്തും എന്നത് സിറ്റിക്ക് ആശ്വാസം നല്‍കുന്നു.ഇത് കൂടാതെ പരിക്കില്‍ നിന്നു മുക്തി നേടി ജോണ്‍ സ്റ്റോണ്‍സും മടങ്ങി എത്തും.ഇപ്പോഴും സിറ്റിയുടെ തീരാ ദുഖം അവരുടെ സ്റ്റാര്‍ മിഡ്ഫീല്‍ഡര്‍ ആയ കെവിന്‍ ഡി ബ്രൂയ്നയുടെ അഭാവം ആണ്.അദ്ദേഹം ഇല്ലാത്തത്തിന്‍റെ വിഷമം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് സ്ട്രൈക്കര്‍ ഹാലണ്ട് ആണ്.കഴിഞ്ഞ സീസണിലെ ഫോമിലേക്ക് ഉയരാന്‍ നോര്‍വീജിയന്‍ താരത്തിനു കഴിഞ്ഞിട്ടില്ല.