നഷ്ട്ടപ്പെട്ട പ്രൌഡി വീണ്ടെടുക്കാന്‍ മെര്‍സിസൈഡ് ഡെര്‍ബി
പണ്ടത്തെ ഗ്ലാമര്‍ നഷ്ട്ടപ്പെട്ട മെര്‍സിസൈഡ് ഡെര്‍ബി ഇന്ന് പ്രീമിയര്‍ ലീഗില്‍ നടക്കാന്‍ ഇരിക്കെ ടേബിളില്‍ ലിവര്‍പ്പൂള്‍ ഒന്നാം സ്ഥാനം ലക്ഷ്യം വെക്കുന്നു.ഇന്നതെ മല്‍സരത്തില്‍ ഏവര്‍ട്ടനെ തോല്‍പ്പിച്ചാല്‍ ലീഗില്‍ സിറ്റി,ആഴ്സണല്‍,ടോട്ടന്‍ഹാം എന്നിവരെ മറികടന്ന് ഒന്നാം സ്ഥാനത്തേക്ക് എത്താന്‍ ലിവര്‍പൂളിന് കഴിയും.നിലവില്‍ നാലാം സ്ഥാനത്താണ് റെഡ്സ്.

അതേ സമയം എവര്‍ട്ടന്‍ പഴയ വീര്യമൊക്കെ നഷ്ട്ടപ്പെട്ടതിന് ശേഷം റിലഗേഷന്‍ സോണില്‍ കഴിയുകയാണ്.ഏഴ് പോയിന്റോടെ ലീഗില്‍ നിലവില്‍ അവര്‍ പതിനാറാം സ്ഥാനത്താണ്.കഴിഞ്ഞ സീസണില്‍ തലനാരിഴക്ക് വെച്ചാണ് എവര്‍ട്ടന്‍ തരംതാഴ്ത്തപ്പെടാതെ പോയത്.കഴിഞ്ഞയാഴ്ച സ്‌കോട്ട്‌ലൻഡിന്റെ യൂറോ 2024 യോഗ്യതാ മത്സരത്തിൽ സ്‌പെയിനെതിരായ മല്‍സരത്തില്‍ പരിക്ക് സംഭവിച്ചതിനാല്‍ ആൻഡി റോബർട്ട്‌സൺ കളിക്കില്ല.അദ്ദേഹത്തിന്റെ അഭാവം ക്ലോപ്പിന് വലിയ തിരിച്ചടിയാണ്.ഇത് കൂടാതെ കോസ്റ്റാസ് സിമിക്കാസ്,തിയാഗോ അൽകന്റാര,കർട്ടിസ് ജോൺസ് എന്നീ താരങ്ങള്‍ എല്ലാം വിശ്രമത്തില്‍ ആണ്.ഇന്ന് വൈകീട്ട് ഇന്ത്യന്‍ സമയം അഞ്ച് മണിക്ക് ആന്‍ഫീല്‍ഡില്‍ വെച്ചാണ് മല്‍സരം.