ബിസിസിഐ വനിതാ അണ്ടർ -19 ഏകദിന ടൂർണമെന്റ്: തമിഴ്‌നാട് വനിതകൾക്ക് 10 വിക്കറ്റ് വിജയം
തിങ്കളാഴ്ച സൂറത്തിൽ നടന്ന ബിസിസിഐ വനിതാ അണ്ടർ 19 ഏകദിന ടൂർണമെന്റിൽ മണിപ്പൂരിനെതിരെ തമിഴ്‌നാട് 10 വിക്കറ്റിന്റെ ജയം.
ആദ്യം ഫീൽഡ് ചെയ്യാൻ തീരുമാനിച്ച തമിഴ്‌നാട് മണിപ്പൂരിനെ 33 റൺസിന് പുറത്താക്കി, ഓഫ് സ്പിന്നർ മധുമിത അൻബു നാല് റൺസിന് നാല് വിക്കറ്റ് വീഴ്ത്തി, കെ ബി വംശി (2/9), എം ഭാരതി (2/4) എന്നിവർ മികച്ച പിന്തുണ നൽകി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ടിഎൻ വെറും നാലോവറിൽ ലക്ഷ്യം കണ്ടു. ഗ്രൂപ്പ് ‘സി’യിൽ രണ്ടാം സ്ഥാനത്തെത്തി പ്രീക്വാർട്ടറിന് യോഗ്യത നേടി, അവിടെ 20ന് വിജയനഗരത്തിൽ ജാർഖണ്ഡിനെ നേരിടും.