നാലാം ഏകദിനം ; ടോസ് നേടിയ ഓസീസ് സൌത്ത് ആഫ്രിക്കക്കെതിരെ ആദ്യം ബോള്‍ ചെയ്യും
സൌത്ത് ആഫ്രിക്ക- ഓസീസ് ഏകദിന പരമ്പരയിലെ നാലാമത്തെ മല്‍സരത്തില്‍ ഓസീസിന് ടോസ് ലഭിച്ചിരിക്കുന്നു.ആദ്യം ബോള്‍ ചെയ്യാന്‍ ആണവര് തീരുമാനിച്ചിരിക്കുന്നത്. ഇതുവരെയുള്ള കണക്ക് പ്രകാരം 2-1 നു ഓസീസ് ലീഡ് നേടിയിരിക്കുകയാണ്.ഇന്നതെ മല്‍സരത്തില്‍ ജയം നേടാന്‍ ആയാല്‍ പരമ്പര തന്നെ അവര്‍ക്ക് സ്വന്തം ആക്കാം.

എന്നാല്‍ കാര്യങ്ങള്‍ അത്ര എളുപ്പത്തില്‍ വിടാന്‍ സൌത്ത് ആഫ്രിക്കാന്‍ ടീം സമ്മതിക്കില്ല.അത് കഴിഞ്ഞ മല്‍സരത്തില്‍ തന്നെ നമ്മള് കണ്ടത് ആണ്.111 റണ്‍സിന് ആണ് ഓസീസിനെ ആഫ്രിക്കന്‍ ടീം പരാജയപ്പെടുത്തിയത്.ഇന്നതെ മല്‍സരത്തിലും അതുപോലെ സംഭവിച്ചാല്‍ സെപ്റ്റംബര്‍ 17 നു വാണ്ടറേഴ്സ് സ്റ്റേഡിയത്തില്‍ നടക്കാന്‍ പോകുന്ന അഞ്ചാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ പോര് മുറുകും.പരുക്ക് മൂലം നായകന് ആയ ടെംബ ബാവുമ ഈ മത്സരത്തിൽ ഉണ്ടാകില്ല എന്നത് സൌത്ത് ആഫ്രിക്കന്‍ ടീമിന് വലിയ രീതിയില്‍ ഉള്ള തിരിച്ചടി നല്കുന്നു.