” ഇന്ത്യൻ താരങ്ങള്‍ക്ക് മടക്ക ടിക്കറ്റ് ലഭിച്ചില്ല എന്നത് അടിസ്ഥാനരഹിതം ” : എഐഎഫ്‌എഫ്
2023 ലെ കിംഗ്സ് കപ്പിന്റെ നിരാശാജനകമായ പര്യവാസാനത്തെ തുടര്‍ന്നു പുതിയ പുലിവാലില്‍ പിടിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഫൂട്ബോള്‍ ബോര്‍ഡ്.ഹിന്ദുസ്ഥാൻ ടൈംസിന്റെ ഒരു റിപ്പോർട്ട് അനുസരിച്ച്, കിംഗ്സ് കപ്പിൽ പങ്കെടുത്ത ചില കളിക്കാർക്ക് വരുടെ മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് ഇന്ത്യന്‍ ബോര്‍ഡ് നല്‍കിയിട്ടില്ല.സെപ്തംബർ 11 ന് കളിക്കാർ അതത് ഐഎസ്എല്‍ ക്ലബ്ബുകളിലേക്ക് മടങ്ങുമെന്ന് എഐഎഫ്എഫ് പ്രസ്ഥാവന ഇറക്കിയിരുന്നു.
നിലവിൽ ചൈനയിൽ നടക്കുന്ന എഎഫ്‌സി ഏഷ്യൻ കപ്പ് അണ്ടർ 23 യോഗ്യതാ മത്സരങ്ങളിൽ പങ്കെടുക്കുന്ന ഇന്ത്യന്‍ യുവ താരങ്ങള്‍ക്കും സമാനമായ സാഹചര്യം ആണ് എന്നു ഖേല്‍ നൌ എന്ന ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.എന്നാല്‍ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ആരോപണങ്ങൾ തെറ്റാണ് എന്നും , പ്ലാൻ അനുസരിച്ച് കളിക്കാർ ഇന്ത്യയിലേക്ക് മടങ്ങും എന്നും എഐഎഫ്എഫ് സെക്രട്ടറി ജനറൽ ഷാജി പ്രഭാകരൻ മറുപടിയുമായി വന്നു.നിലവില്‍ ഏഷ്യന്‍ കപ്പിനും ഐഎസ്എല്‍ ലീഗിനും തയ്യാര്‍ എടുക്കുന്ന താരങ്ങളുടെ കാര്യം സംബന്ധിച്ച് ഇന്ത്യന്‍ ഫൂട്ബോള്‍ ടീമും ഐഎസ്എല്‍ ക്ലബുകളും തമ്മില്‍ പിടിവലി നടക്കുന്നുണ്ട്.ഈ സാഹചര്യം തണുപ്പിക്കാനുള്ള പോംവഴി തേടി കൊണ്ടിരിക്കുകയാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ