Cricket Cricket-International Top News

അരങ്ങേറ്റ മത്സരത്തിൽ തകർപ്പൻ പ്രകടനവുമായി തൻവീർ : ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഓസ്‌ട്രേലിയക്ക് കൂറ്റൻ ജയം

August 31, 2023

author:

അരങ്ങേറ്റ മത്സരത്തിൽ തകർപ്പൻ പ്രകടനവുമായി തൻവീർ : ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഓസ്‌ട്രേലിയക്ക് കൂറ്റൻ ജയം

 

ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്ക ടി20 പരമ്പര ഇന്നലെ ആരംഭിച്ചു. ആദ്യ മൽസരത്തിൽ ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയെ 111 റൺസിന് തോൽപ്പിച്ച് വിജയത്തോടെ പരമ്പര ആരംഭിച്ചു. ജയത്തോടെ മൂന്ന് മത്സരങ്ങൾ ഇല്ല പരമ്ബര ഓസ്‌ട്രേലിയ 1-0 മുന്നിലെത്തി. ബാറ്റിങ്ങിലും ബൗളിങ്ങിലും ഓസ്‌ട്രേലിയ തകർപ്പൻ പ്രകടനം നടത്തി.

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 226 റൺസ് നേടി. മിച്ചൽ മാർഷിൻറെ തകർപ്പൻ പ്രകടനത്തിനൊപ്പം ടിം ഡേവിഡും മികച്ച പിന്തുണ നൽകി.മാർഷ് 92 റൺസ് നേടിയപ്പോൾ ഡേവിഡ് 64 റൺസ് നേടി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ലിസാഡ് മൂന്ന് വിക്കറ്റ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കം മുതൽ പിഴച്ചു. അവരുടെ ഓപ്പണർ റീസ ഹെൻഡ്രിക്സ് 56 റൺസ് നേടിയതൊഴിച്ചാൽ മറ്റാർക്കും കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അവരുടെ ഏഴ് താരങ്ങൾ ഒറ്റ അക്കത്തിൽ പുറത്തായി. ഓസ്‌ട്രേലിയക്ക് വേണ്ടി തൻവീർ നാല് വിക്കറ്റ് നേടിയപ്പോൾ മർകസ് സ്റ്റോണിസ് മൂന്ന് വിക്കറ്റ് നേടി.

Leave a comment