തുടർച്ചയായ ആറാം മൽസരത്തിലും ഗോളുമായി മെസ്സി : ലീഗ് കപ്പ് സെമിയിൽ ഇന്റർ മിയാമിക്ക് തകർപ്പൻ ജയം
ഇന്ന് നടന്ന ലീഗ് കപ്പ് സെമിഫൈനൽ പോരാട്ടത്തിൽ ഇന്റർ മയാമി ഫിലാഡെൽഫിയയെ തോൽപ്പിച്ചു. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് അവർ വിജയിച്ചത്. ഇത്തവണയും മെസ്സി ഗോൾ നേടി. മെസ്സി ടീമിൽ എത്തിയ ശേഷം മിയാമി മികച്ച ഫോമിലാണ്. ഏകപക്ഷീയമായ മത്സരത്തിൽ മുഴുവൻ സമയവും മിയാമി ആധിപത്യം നിലനിർത്തി.
മത്സരം തുടങ്ങി മൂന്നാം മിനിറ്റിൽ അവർ ആദ്യ ഗോൾ നേടി. ജോസഫ് മാർട്ടിനസിലൂടെയാണ് ആദ്യ ഗോൾ പിറന്നത്. പിന്നീട് ഇരുപതാം മിനിറ്റിൽ മെസ്സിയുടെ രണ്ടാം ഗോൾ പിറന്നു. പിന്നീട് മൂന്നാം ഗോൾ ആദ്യ പകുതിയുടെ അവസാനം ജോർദി ആൽബയിലൂടെ പിറന്നു. ആദ്യ പകുതി ഏകപക്ഷീയമായ മൂന്ന് ഗോളിന് അവർ ലീഡ് നിലനിർത്തി. പിന്നീട് എമ്പത്തിനാലാം മിനിറ്റിൽ ഡേവിഡ് ഒചോവ നാലാം ഗോൾ നേടി. എഴുപത്തി മൂന്നാം മിനിറ്റിൽ ഫിലാഡെൽഫിയ ആശ്വാസ ഗോൾ നേടി. മെസിയുടെ ഒൻപതാം ഗോൾ ആണിത്, തുടർച്ചയായ ആറ് മത്സരങ്ങളിൽ അദ്ദേഹം ഗോളുകൾ നേടി.