Uncategorised

ബാഴ്‌സലോണ ഇതിഹാസം ആന്ദ്രെ ഇനിയേസ്റ്റയേ കൂടെ കൂട്ടാന്‍ എമിറേറ്റ്‌സ് ക്ലബ് എഫ്‌സി

August 8, 2023

ബാഴ്‌സലോണ ഇതിഹാസം ആന്ദ്രെ ഇനിയേസ്റ്റയേ കൂടെ കൂട്ടാന്‍ എമിറേറ്റ്‌സ് ക്ലബ് എഫ്‌സി

ബാഴ്‌സലോണ ഇതിഹാസം ആന്ദ്രെ ഇനിയേസ്റ്റ യുഎഇയിൽ തന്റെ കരിയർ നീട്ടാൻ ഒരുങ്ങുന്നു.കഴിഞ്ഞ സീസണിന്റെ അവസാനം താരം വിസല്‍ കോബെ  വിട്ട ശേഷം ഇനിയേസ്റ്റ ഒരു സ്വതന്ത്ര ഏജന്റാണ്.യുഎഇയുടെ എമിറേറ്റ്‌സ് ക്ലബ് എഫ്‌സിയുമായി അദ്ദേഹം ഇപ്പോൾ ഒരു വർഷത്തെ കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.

റാസൽഖൈമയിൽ നിന്നുള്ള ക്ലബിനെ പ്രതിനീതികരിക്കാന്‍ അദ്ദേഹം തീരുമാനിച്ചു എന്ന് റിപ്പോര്‍ട്ട് പുറത്തു വിട്ടത് ട്രാൻസ്ഫർ വിദഗ്ധൻ ഫാബ്രിസിയോ റൊമാനോ ആണ്.ഡീല്‍ അവസാനിപ്പിക്കാന്‍ അദ്ദേഹം ഇന്ന് രാത്രി ദുബായിൽ എത്തും.ഒരു വര്‍ഷത്തേക്ക് കരാര്‍ നീട്ടാന്‍ ഉള്ള ഓപ്ഷന്‍ ക്ലബിനുണ്ട്.താന്‍ അടുത്ത് തന്നെ വിരമിക്കും എന്ന് പറഞ്ഞ താരം കഴിയുന്ന അത്രയും കാലം ഫുട്ബോള്‍ കളിക്കാന്‍ താന്‍ ആഗ്രഹിക്കുന്നു എന്നും വെളിപ്പെടുത്തി.തന്‍റെ മുന്‍ ക്ലബ്‌ ആയ ബാഴ്സയിലേക്ക് മടങ്ങി വരാന്‍ തനിക്ക് താല്‍പര്യം ഉണ്ട് എന്ന് അദ്ദേഹം പറഞ്ഞിരുന്നു.ഒരു കോച്ചായി പ്രവർത്തിക്കുന്നതിനുപകരം ഒരു സ്‌പോർട്ടിംഗ് ഡയറക്ടറായോ ലാ മാസിയയ്‌ക്കൊപ്പമോ പ്രവർത്തിക്കാനാണ് സാധ്യതയെന്നും അദ്ദേഹം രേഖപ്പെടുത്തി.

Leave a comment