“ഞാന്‍ നേരിട്ടതില്‍ വെച്ച് ഏറ്റവും കടുത്ത എതിരാളി – മുഹമ്മദ് സല “
ആഴ്‌സണൽ ഫുൾ ബാക്ക് ഒലെക്‌സാണ്ടർ സിൻചെങ്കോ ലിവർപൂളിന്റെ മുഹമ്മദ് സലായെ താൻ നേരിട്ടതിൽ വച്ച് ഏറ്റവും കടുത്ത എതിരാളിയായി തിരഞ്ഞെടുത്തു.സിൻചെങ്കോ തന്റെ കരിയറിൽ നാല് തവണ ലിവർപൂളിനെ നേരിട്ടിട്ടുണ്ട്, അതിൽ മൂന്ന് മത്സരങ്ങൾ മാഞ്ചസ്റ്റർ സിറ്റിയിൽ വന്ന സമയത്തും അവസാനത്തേത് ആഴ്സണല്‍ ജേഴ്സിയിലും.

“ഞാന്‍ പല മികച്ച വിങ്ങര്‍മാരെയും നേരിട്ടിട്ടുണ്ട്.ലെസ്റ്റര്‍ സിറ്റിയില്‍ മാഹ്റെസ് എനിക്ക് തലവേദന സൃഷ്ട്ടിച്ചിട്ടുണ്ട്.എന്നാല്‍ ലിവര്‍പൂള്‍ താരമായ സല വിറപ്പിച്ചപ്പോലെ എന്നെ വേറെ ആരും പരീക്ഷിച്ചിട്ടില്ല.19 കമ്മ്യൂണിറ്റി ഷീൽഡ് മത്സരത്തില്‍ ആണ് സംഭവം.മത്സരത്തിന്‍റെ ഹാഫ് ടൈമില്‍ തന്നെ സല എന്നെ മാനസികമായി തകര്‍ത്തിരുന്നു.എന്‍റെ ഇപ്പോഴത്തെ മാനേജര്‍ ആയ ആര്‍റെറ്റ ആയിരുന്നു എന്‍റെ അപ്പോഴത്തെ അസിസ്റ്റന്‍റ്റ് കോച്ച്.അദ്ദേഹത്തിനോട് സലയെ എങ്ങനെ തടയണം എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ റഹിം സ്റ്റര്‍ലിങ്ങിനോട് സഹായം ആവശ്യപ്പെടാന്‍ ആണ് മൈക്കല്‍ പറഞ്ഞത്.പന്ത് ലഭിച്ച് നിമിഷങ്ങള്‍ക്കകം ഫുള്‍ സ്പീഡില്‍ കളിക്കാന്‍ സലക്ക് കഴിയും.അതാണ് ആ താരത്തിന്‍റെ പ്രത്യേകത ” ഒരു അഭിമുഖത്തിനിടെ ഒലെക്‌സാണ്ടർ സിൻചെങ്കോ വെളിപ്പെടുത്തി.