പിഎസ്ജിക്ക് ലീഗ് 1 കിരീടം ഒരു പോയിന്റകലെ
പതിനൊന്നാം ലീഗ് കിരീടം നേടാന്‍ പിഎസ്ജിക്ക് വെറും ഒരു പോയിന്റ് മാത്രം മതി.ഇന്നത്തെ മത്സരത്തില്‍ ലീഗ് 1 ല്‍ റിലഗേഷന്‍ ഭീഷണി നേരിടുന്ന സ്ട്രാസ്ബർഗിനെതിരെയാണ് പിഎസ്ജി കളിക്കാന്‍ ഒരുങ്ങുന്നത്.ഫ്രഞ്ച് കപ്പിലും ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്തായ പിഎസ്ജിക്ക് ഈ സീസണില്‍ ലീഗ് കിരീടം നേടിയേ മതിയാകൂ.

ക്ലബ് മാനേജ്മെന്റിന്റെ പ്രകടനത്തിലും ടീമിലെ സുപ്പര്‍ താരങ്ങളുടെ പ്രകടനത്തിലും ആരാധകര്‍ വളരെ അധികം രോഷാകുലര്‍ ആണ്.ഈ സീസന്‍ പൂര്‍ത്തിയായാല്‍ ഒരുപക്ഷെ ഖത്തര്‍ ബോര്‍ഡിനെ വരെ പുറത്താക്കാന്‍ സാധ്യതയുണ്ട്.അതിനാല്‍ പറയാന്‍ എങ്കിലും ഒരു ലീഗ് കിരീടം എന്നത് മാനേജര്‍ ഗാള്‍ട്ടിയര്‍,താരങ്ങള്‍ ആയ മെസ്സി,എംബാപ്പേ എന്നിവര്‍ക്ക് വലിയൊരു ആശ്വാസം ആയിരിക്കും.ലീഗില്‍ പതിനഞ്ചാം സ്ഥാനത്താണ് സ്ട്രാസ്ബർഗ്.ഈ സീസണില്‍ സ്ട്രാസ്ബർഗിനെതിരെ പിഎസ്ജി ഇതിനു മുന്നേ കളിച്ചപ്പോള്‍ അന്ന് രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് വിജയം പിഎസ്ജിക്കൊപ്പം ആയിരുന്നു.