ആഴ്സണൽ താരം ബുക്കയോ സാക്ക കരാർ പുതുക്കി
ആഴ്സണലിന്റെ സ്റ്റാർ ഫോർവേഡ് ബുക്കയോ സാക്ക പുതിയ ദീർഘകാല കരാറിൽ ഒപ്പുവച്ചതായി ലണ്ടൻ ക്ലബ് ചൊവ്വാഴ്ച പ്രസ്താവനയിൽ പറഞ്ഞു.
“ബുക്കായോ തന്റെ കരാർ നീട്ടിയത് ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്. ഞങ്ങളുടെ മികച്ച യുവ പ്രതിഭകളെ നിലനിർത്തുന്നത് ഞങ്ങളുടെ തുടർ പുരോഗതിക്ക് നിർണായകമാണ്, ബുക്കായോ ഇപ്പോളും ഭാവിയിലും ഞങ്ങളുടെ ടീമിലെ സുപ്രധാന ഭാഗത്തെ പ്രതിനിധീകരിക്കുന്നു,” ആഴ്സണൽ മാനേജർ മൈക്കൽ അർട്ടെറ്റ പറഞ്ഞു.
21 കാരനായ സാക്ക 2019 മുതൽ ഗണ്ണേഴ്‌സിന്റെ സീനിയർ ടീമിനായി കളിക്കുന്നു. ഈ സീസണിൽ ആഴ്സണലിനായി 47 മത്സരങ്ങളിൽ നിന്ന് 14 ഗോളുകളും 11 അസിസ്റ്റുകളും സാക്ക നേടിയിട്ടുണ്ട്. 2020 ഇംഗ്ലീഷ് എഫ്എ കപ്പും അതേ വർഷം തന്നെ എഫ്എ കമ്മ്യൂണിറ്റി ഷീൽഡും നേടാൻ സാക്ക ആഴ്സണലിനെ സഹായിച്ചു. ഇംഗ്ലീഷ് ദേശീയ ടീമിനായി 26 മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകൾ നേടിയ അദ്ദേഹം 2022 ൽ ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിൽ ഇംഗ്ലണ്ട് ടീമിലെ പ്രധാന അംഗമായിരുന്നു.