Cricket IPL Top News

ആര് ആദ്യം ഫൈനലിലേക്ക് : ക്വാളിഫയർ 1ൽ ടോസ് നേടിയ ഗുജറാത്ത് ചെന്നൈയ്‌ക്കെതിരെ ഫീൽഡിങ്ങ് തിരഞ്ഞെടുത്തു

May 23, 2023

author:

ആര് ആദ്യം ഫൈനലിലേക്ക് : ക്വാളിഫയർ 1ൽ ടോസ് നേടിയ ഗുജറാത്ത് ചെന്നൈയ്‌ക്കെതിരെ ഫീൽഡിങ്ങ് തിരഞ്ഞെടുത്തു

ഫോമിലുള്ള രണ്ട് ടീമുകളും ഫൈനലിൽ നേരിട്ട് ഇടംപിടിക്കുന്നതിനാൽ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്‌സ് ഹാർദിക് പാണ്ഡ്യയുടെ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസിനെ ചെന്നൈയിൽ നേരിടും. ടോസ് നേടിയ ഗുജറാത്ത് ബൗളിംഗ് തെരഞ്ഞെടുത്തു.

ജയിക്കുന്ന ടീമിനെ നേരിട്ട് ഫൈനലിൽ എത്താം എന്നതിനാൽ രണ്ട് ടീമുകളും മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. ധോണിക്കൊട്ടയിൽ ആണ് മേളരം നടക്കുന്നത് എന്നതിനാൽ കാണികളിൽ പൂരിഭാഗവും ചെന്നൈക്ക് അനുകൂലമായിരിക്കും എന്ന തന്നെ കരുതാം.

ഗുജറാത്ത് (പ്ലേയിംഗ് ഇലവൻ) – വൃദ്ധിമാൻ സാഹ, ശുഭ്മാൻ ഗിൽ, റാഷിദ് ഖാൻ, ഹാർദിക് പാണ്ഡ്യ, ഡേവിഡ് മില്ലർ, ദസുൻ ഷനക, രാഹുൽ തെവാതിയ, ദർശൻ നൽകണ്ടെ, നൂർ അഹമ്മദ്, മുഹമ്മദ് ഷമി, മോഹിത് ശർമ. ഗുജറാത്ത് നോമിനേറ്റ് ചെയ്ത ഇംപാക്ട് പ്ലെയേഴ്സ് – വിജയ് ശങ്കർ, കെ എസ് ഭരത്, ജയന്ത് യാദവ്, സായ് സുദർശൻ, ശിവം മാവി.

ചെന്നൈ (പ്ലേയിംഗ് ഇലവൻ) – റുതുരാജ് ഗെയ്‌ക്‌വാദ്, ഡെവൺ കോൺവേ, അജിങ്ക്യ രഹാനെ, മൊയിൻ അലി, അമ്പാട്ടി റായിഡു, ശിവം ദുബെ, രവീന്ദ്ര ജഡേജ, എംഎസ് ധോണി, ദീപക് ചാഹർ, തുഷാർ ദേശ്പാണ്ഡെ, മഹീഷ് തീക്ഷണ.
ചെന്നൈ നോമിനേറ്റ് ചെയ്‌ത ഇംപാക്റ്റ് പ്ലെയേഴ്‌സ് – മതീശ പതിരണ, മിച്ചൽ സാന്റ്‌നർ, സുബ്രാൻശു സേനാപതി, ഷെയ്ക് റഷീദ്, ആകാശ് സിംഗ്.

Leave a comment