EPL 2022 European Football Foot Ball International Football Top News

പ്രീമിയര്‍ ലീഗ് ; ടോട്ടന്‍ഹാമിന്‍റെ എതിരാളി ബ്രെന്‍റ്ഫോര്‍ഡ്

May 20, 2023

പ്രീമിയര്‍ ലീഗ് ; ടോട്ടന്‍ഹാമിന്‍റെ എതിരാളി ബ്രെന്‍റ്ഫോര്‍ഡ്

അടുത്ത സീസണില്‍ യൂറോപ്പിയന്‍ മത്സരങ്ങള്‍ കളിക്കില്ല എന്ന്  ഏകദേശം ഉറപ്പായി കഴിഞ്ഞ ടോട്ടന്‍ഹാം ഇന്ന് ബ്രെന്‍റ്ഫോര്‍ഡിനെ നേരിടും.ടോട്ടന്‍ഹാം ലീഗില്‍ ഏഴാം സ്ഥാനത്തും ബ്രെന്‍റ്ഫോര്‍ഡ് ഒന്‍പതാം സ്ഥാനത്തുമാണ്.ഇന്ത്യന്‍ സമയം അഞ്ചു മണിക്ക് ആണ് ഇരുവരും തമ്മില്‍ ഉള്ള പോരാട്ടം.ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സ് സ്റ്റേഡിയം ആണ് മത്സരവേദി.

Brentford's Bryan Mbeumo celebrates scoring again West Ham United on May 14, 2023

 

ശേഷിക്കുന്ന രണ്ടു മത്സരങ്ങളില്‍ രണ്ടും ജയിച്ചാല്‍ പോലും ടോട്ടന്‍ഹാം ലീഗില്‍ എഴില്‍ നിന്ന് ആറാം സ്ഥാനത്തേക്ക് മാത്രമേ എത്തുകയുള്ളൂ.സീസണിന്റെ ആദ്യ പകുതിയില്‍ മികച്ച പ്രകടനം ആയിരുന്നു ടോട്ടന്‍ഹാം പുറത്തെടുത്തത്.എന്നാല്‍ ലോകക്കപ്പിന് ശേഷം മോശം ഫോമില്‍ കളിക്കുന്ന അവരെ യുണൈറ്റഡ്,ന്യൂ കാസില്‍,ബ്രൈട്ടന്‍ ലിവര്‍പൂള്‍ എന്നീ ടീമുകള്‍ പോയിന്റ്‌ ടേബിളില്‍ പിന്നിലാക്കി.അടുത്ത ആഴ്ച്ച ലീഗിലെ അവസാന മത്സരത്തില്‍ റിലഗേഷന്‍ ഭീഷണി നേരിടുന്ന ലീഡ്സ് യുണൈറ്റഡ് ആണ് ടോട്ടന്‍ഹാമിന്‍റെ എതിരാളികള്‍.

Leave a comment