ആരോൺ റാംസ്ഡെയ്ലിന്റെ കരാര്‍ നീട്ടി ആഴ്സനല്‍
ഒന്നാം നമ്പർ ഗോൾകീപ്പർ ആരോൺ റാംസ്ഡേൽ ക്ലബ്ബുമായി പുതിയ കരാറിൽ ഒപ്പുവെച്ചതായി ആഴ്സണൽ അറിയിച്ചു.2021-ൽ എമിറേറ്റ്സിലേക്ക് 25-കാരനായ താരം 24.3 മില്യൺ പൗണ്ട് ട്രാന്‍സ്ഫര്‍ പൂര്‍ത്തിയാക്കിയതിനു ശേഷം മൈക്കൽ അർട്ടെറ്റയുടെ ഏറ്റവും വിശ്വസനീയമായ പ്രകടനക്കാരിൽ ഒരാളായി അദ്ദേഹം മാറി.ഈ കാലയളവിൽ ഗണ്ണേഴ്സിന്റെ ടൈറ്റിൽ മോഹങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച കുറച്ചു താരങ്ങളില്‍ റാംസ്ഡിയിലും ഉണ്ട്.
2025 വരെ ആഴ്സണലുമായി റാംസ്ഡെയ്ൽ കരാറിൽ ഏർപ്പെട്ടിരുന്നു, എന്നാൽ 12 മാസത്തേക്ക് കൂടി നീട്ടാന്‍ ഉള്ള ഓപ്ഷന് ആണ് അദ്ദേഹം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.ആരോൺ ഒരു പുതിയ കരാറിൽ ഒപ്പുവെച്ചതിൽ തങ്ങൾ എല്ലാവരും വളരെ സന്തുഷ്ടരാണ്. കഴിഞ്ഞ രണ്ട് വർഷമായി ആരോൺ കളിയില്‍ വരുത്തിയ മാറ്റങ്ങള്‍ അസാധാരണമാണ് എന്നും ആർറ്റെറ്റ ആര്‍സനല്‍ ടിവിയോട് പറഞ്ഞു.ഗബ്രിയേൽ മഗൽഹേസിന്റെയും ഗബ്രിയേൽ മാർട്ടിനെല്ലിയുടെയും പാത പിന്തുടർന്ന് ഈ സീസണിൽ പുതിയ കരാറിൽ ഒപ്പുവെക്കുന്ന മൂന്നാമത്തെ സീനിയർ ആഴ്സണൽ താരമായി മാറി ഇതോടെ റാംസ്ഡേൽ.