ചെല്‍സിയുടെ മേധാവിയായി സ്ഥാനം ഏല്‍ക്കാന്‍ പോച്ചെറ്റിനോ
ഇന്ന് ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം മുൻ പാരീസ് സെന്റ് ജെർമെയ്‌ൻ ബോസുമായുള്ള ചര്‍ച്ചക്ക് ശേഷം മൗറീഷ്യോ പോച്ചെറ്റിനോയെ പുതിയ മാനേജരായി നിയമിക്കുന്നതിനുള്ള ഒരുക്കത്തിലാണ് ചെൽസി.ടോട്ടൻഹാമില്‍ നിന്ന് നാല് വര്‍ഷം മുന്നേ പുറത്താക്കപ്പെട്ട പോച്ചേട്ടീനോ പ്രീമിയര്‍ ലീഗിലേക്ക് വരുന്നു എന്നത് ലീഗിന്‍റെ ഗ്ലാമര്‍ വര്‍ധിപ്പിക്കുന്നു.

ഇത് കൂടാതെ ടോട്ടന്‍ഹാമിന്‍റെ ചിര വൈരികള്‍ ആയ ചെല്‍സിയിലെക്ക് ആണ് അദ്ദേഹം പോകുന്നത് എന്നതും ആവേശം വര്‍ധിപ്പിക്കുന്നു.ഈ സീസൺ അവസാനത്തോടെ ആയിരിക്കും അദ്ദേഹം ചെല്‍സിയുമായി കരാര്‍ ഒപ്പിടാന്‍ പോകുന്നത്.ശേഷിക്കുന്ന മൂന്നു മത്സരങ്ങള്‍ കൂടി കഴിഞ്ഞാല്‍ ഇടക്കാല മാനേജർ ഫ്രാങ്ക് ലാംപാർഡ് ചെല്‍സിയില്‍ നിന്ന് വിട പറയും. സെപ്റ്റംബറിൽ ബോഹ്‌ലി തോമസ് ടുഷലിനെ പുറത്താക്കിയതിന് ശേഷം ക്ലബിന്റെ അസ്ഥിവാരം ഇളകാന്‍ തുടങ്ങി.ഇത്തവണ ലീഗില്‍ പതിനൊന്നാം സ്ഥാനത് ഫിനിഷ് ചെയ്യാന്‍ പോകുന്ന ചെല്‍സി ഈ അടുത്തൊന്നും ഇത്ര നിലവാര തകര്‍ച്ച നേരിട്ടിട്ടില്ല.