ബ്രൈട്ടനെതിരെ ജയം നേടാന്‍ ആഴ്സണല്‍
സിറ്റിക്കെതിരെ രണ്ടാം സ്ഥാനത് ഉള്ള ആഴ്സണലിന് ഇന്നത്തെ മത്സരത്തില്‍ എന്ത് വില കൊടുത്തും ജയിക്കേണ്ടത് നിര്‍ബന്ധം ആണ്.നിലവില്‍ മോശം ഫോമില്‍ ആണെങ്കിലും പ്രീമിയര്‍ ലീഗിലെ എല്ലാ പ്രമുഖ ടീമുകളുടെയും ഏറ്റവും വലിയ പേടിസ്വപ്നം ആണ് ബ്രൈട്ടന്‍.ഇന്ത്യന്‍ സമയം ഒന്‍പതു മണിക്ക് ആഴ്സണല്‍ സ്റ്റേഡിയമായ എമിറെറ്റ്സില്‍ വെച്ചാണ് മത്സരം.പ്രീമിയര്‍ ലീഗില്‍ ആഴ്സണലും ബ്രൈട്ടനും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ അന്ന് ബ്രൈട്ടനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ആണ് ആഴ്സണല്‍ പരാജയപ്പെടുത്തിയത്.

ചെല്‍സി,ലിവര്‍പൂള്‍,വെസ്റ്റ് ഹാം എന്നിങ്ങനെ എല്ലാ മുന്‍ നിര ടീമുകളേയും തോല്‍പ്പിച്ച ബ്രൈട്ടന്‍ തന്നെ ആണ് ആഴ്സണലിനെ ഈഎഫ്എല്‍ ലീഗിലും പുറത്താക്കിയത്.അതിനാല്‍ ഇന്നത്തെ മത്സരത്തില്‍ ആര്‍റെറ്റ തന്‍റെ സ്ക്വാഡിലെ മികച്ച ടീമിനെ തന്നെ കളിക്കാന്‍ ഇറക്കിയേക്കും.സമനിലകളിലൂടെയും തോല്‍വികളിലൂടെയും ഇഴങ്ങ് പോയതായിരുന്നു ആഴ്സണലിന്റെ കഴിഞ്ഞ വാരങ്ങള്‍.എന്നാല്‍ അവസാന രണ്ടു മത്സരങ്ങളും ജയം നേടി കൊണ്ട് തിരിച്ചു വരവിന്‍റെ പാതയില്‍ ആണവര്‍.ഇന്നത്തെ മത്സരത്തില്‍ സിറ്റി എവര്‍ട്ടനെതിരെ തോല്‍ക്കുകയാണ് എങ്കില്‍ ലീഗില്‍ ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാനുള്ള അവസരം ആഴ്സണലിനുണ്ട്.