Cricket IPL Top News

ഐപിഎൽ : ടോസ് നേടിയ ഗുജറാത്ത് മുംബൈക്കെതിരെ ബൗളിംഗ് തെരഞ്ഞെടുത്തു

May 12, 2023

author:

ഐപിഎൽ : ടോസ് നേടിയ ഗുജറാത്ത് മുംബൈക്കെതിരെ ബൗളിംഗ് തെരഞ്ഞെടുത്തു

ഐപിഎല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഹാർദിക് പാണ്ഡ്യ ബൗളിംഗ് തിരഞ്ഞെടുത്തു . നിലവിലെ ചാമ്പ്യന്മാർ ഇന്ന് മുംബൈ ഇന്ത്യൻസിനെ ആണ് നേരിടുന്നത്.രണ്ട് ടീമിലും ഇന്ന് മാറ്റങ്ങൾ ഒന്നും തെന്നെയില്ല.

ഗുജറാത്ത് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. അതേസമയം വിജയ വഴിയിലേക്ക് തിരിച്ചെത്തിയ മുംബൈ മികച്ച ഫോമിലാണ്. ഇന്ന് വിജയിച്ച് മൂന്നാം സ്ഥാനത്ത് എത്താൻ ആകും അവർ ശ്രമിക്കുക.

ഗുജറാത്ത് (പ്ലേയിംഗ് ഇലവൻ) – വൃദ്ധിമാൻ സാഹ, ഹാർദിക് പാണ്ഡ്യ, വിജയ് ശങ്കർ, ഡേവിഡ് മില്ലർ, രാഹുൽ തെവാതിയ, അഭിനവ് മനോഹർ, മോഹിത് ശർമ, മുഹമ്മദ് ഷമി, അൽസാരി ജോസഫ്, റാഷിദ് ഖാൻ, നൂർ അഹമ്മദ്.
ഗുജറാത്തിനായി ഇംപാക്ട് പ്ലെയേഴ്സ് – കെ എസ് ഭരത്, ശിവം മാവി, സായ് കിഷോർ, സായ് സുദർശൻ, ശുഭ്മാൻ ഗിൽ.

മുംബൈ (പ്ലേയിംഗ് ഇലവൻ) – രോഹിത് ശർമ , ഇഷാൻ കിഷൻ , സൂര്യകുമാർ യാദവ്, നെഹാൽ വധേര, കാമറൂൺ ഗ്രീൻ, ടിം ഡേവിഡ്, ക്രിസ് ജോർദാൻ, വിഷ്ണു വിനോദ്, പിയൂഷ് ചൗള, ജേസൺ ബെഹ്‌റൻഡോർഫ്, കുമാർ കാർത്തികേയ.
രമൺദീപ് സിംഗ്, ആകാശ് മധ്‌വാൾ, ഡെവാൾഡ് ബ്രെവിസ്, സന്ദീപ് വാര്യർ, ഹൃത്വിക് ഷോക്കീൻ എന്നിവരാണ് മുംബൈയുടെ ഇംപാക്ട് പ്ലെയർമാർ.

Leave a comment