ഫ്രഞ്ച് ലീഗ് 1ൽ എസ്ജിയെ ഞെട്ടിച്ച് ലോറിയന്റ്
ഞായറാഴ്ച നടന്ന ഫ്രഞ്ച് ലീഗ് 1 വീക്ക് 33 ഗെയിമിൽ പാരീസ് സെന്റ് ജെർമെയ്‌നെ (പിഎസ്ജി) ലോറിയന്റ് ഞെട്ടിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ജയം. പാരീസിലെ പാർക്ക് ഡെസ് പ്രിൻസസ് സ്റ്റേഡിയത്തിൽ 15-ാം മിനിറ്റിൽ ലോറിയന്റിന്റെ എൻസോ ലാ ഫീയാണ് ആദ്യ ഗോൾ നേടിയത്.
പിഎസ്ജി സമനില പിടിക്കാൻ ശ്രമിച്ചപ്പോൾ, 20-ാം മിനിറ്റിൽ അഷ്റഫ് ഹക്കിമിയെ റഫറി പുറത്താക്കിയെങ്കിലും ഒമ്പത് മിനിറ്റിനുള്ളിൽ കൈലിയൻ എംബാപ്പെ സമനില ഗോൾ നേടി. 39-ാം മിനിറ്റിൽ ഡാർലിൻ യോഗ്‌വ സന്ദർശകർക്കായി ഒരിക്കൽക്കൂടി വലകുലുക്കി, 88-ാം മിനിറ്റിൽ ബംബ ഡീങ് സ്കോർ 3-1 ആക്കി.
75 പോയിന്റുമായി പിഎസ്ജിക്ക് ഇപ്പോഴും ഒന്നാം സ്ഥാനമുണ്ട്, 65 പോയിന്റുമായി ഒളിമ്പിക് മാർസെയിൽ രണ്ടാം സ്ഥാനത്താണ്. 48 പോയിന്റുമായി ലോറിയന്റ് പത്താം സ്ഥാനത്താണ്.