Badminton Top News

ഇന്ത്യക്ക് ചരിത്ര നിമിഷം : ബാഡ്മിന്റൺ ഏഷ്യ ചാമ്പ്യൻഷിപ്പ് ഡബിൾസിൽ സാത്വിക്‌സായിരാജ്-ചിരാഗ് ഷെട്ടി സഖ്യത്തിന് സ്വർണം

April 30, 2023

author:

ഇന്ത്യക്ക് ചരിത്ര നിമിഷം : ബാഡ്മിന്റൺ ഏഷ്യ ചാമ്പ്യൻഷിപ്പ് ഡബിൾസിൽ സാത്വിക്‌സായിരാജ്-ചിരാഗ് ഷെട്ടി സഖ്യത്തിന് സ്വർണം

ബാഡ്മിന്റൺ ഏഷ്യ ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടുന്ന ആദ്യ ഡബിൾസ് ജോഡികളായി സാത്വിക്‌സായിരാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും ഏപ്രിൽ 30 ഞായറാഴ്ച ചരിത്രം രചിച്ചു. അൽ നാസർ ക്ലബിലെ ഷെയ്ഖ് റാഷിദ് ബിൻ ഹംദാൻ ഇൻഡോർ ഹാളിൽ നടന്ന തകർപ്പൻ 3 ഗെയിം പോരാട്ടത്തിൽ എട്ടാം റാങ്കുകാരായ മലേഷ്യയുടെ വൺ യൂ സിൻ-തിയോ ഈ യി സഖ്യത്തെയാണ് ലോക ആറാം നമ്പർ ജോഡി പരാജയപ്പെടുത്തിയത്.

സാത്വിക്‌സായിരാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും ആദ്യ ഗെയിം വഴങ്ങിയെങ്കിലും രണ്ടാം ഗെയിമിൽ 7-13ൽ നിന്ന് തിരിച്ചടിച്ച അവർ 16-21, 21-17, 21-19 എന്ന സ്‌കോറിന് ഒരു മണിക്കൂറും 7 മിനിറ്റും നീണ്ടുനിന്ന മൽസരത്തിൽ വിജയം സ്വന്തമാക്കി സ്വർണ മെഡൽ നേടി.

1965-ൽ ദിനേശ് ഖന്നയുടെ പുരുഷ സിംഗിൾസ് സ്വർണ്ണത്തിന് ശേഷം ബാഡ്മിന്റൺ ഏഷ്യ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ രണ്ടാമത്തെ സ്വർണ്ണ മെഡൽ സാത്വികും ചിരാഗും നേടി. ബാഡ്മിന്റൺ അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡൻറ് ഹിമന്ത ബിശ്വ ശർമ്മ ചരിത്രപരമായ സ്വർണ മെഡൽ ജേതാക്കൾക്ക് സമ്മാനത്തുകയായി 20 ലക്ഷം രൂപ പ്രഖ്യാപിച്ചു.

Leave a comment