മാഞ്ചസ്റ്റർ സിറ്റിയെ കൊണ്ട് ട്രെബിള്‍ എടുപ്പിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല – എറിക് ടെന്‍ ഹാഗ്
എഫ്‌എ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിക്കാൻ തന്റെ ടീം എല്ലാം മറന്നു കളിക്കും എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗ് ആരാധകർക്ക് ഉറപ്പ് നൽകി.ഇന്നലെ ബ്രൈട്ടനെ പരാജയപ്പെടുത്തി ഫൈനല്‍ ടിക്കറ്റ് എടുത്ത യുണൈട്ടഡ് ജൂണ്‍ മൂന്നിനാണ് സിറ്റിയെ ഫൈനലില്‍ നേരിടാന്‍ പോകുന്നത്.

സിറ്റി നിലവില്‍ ചരിത്രത്തില്‍ ആദ്യമായി ട്രെബിള്‍ നേടാനുള്ള പാതയില്‍ ആണ്.ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള സിറ്റി ചാമ്പ്യന്‍സ് ലീഗ് സെമി വരെ എത്തിയിരിക്കുന്നു.ഇനി മുന്നോട്ടുള്ള വഴി അവര്‍ക്ക് അല്പം കടുപ്പം തന്നെ ആണ്.എന്നാല്‍ മികച്ച പ്രകടനം പുറത്തു എടുത്താല്‍ അവരുടെ ചരിത്രത്തിലെ ആദ്യത്തെ ട്രെബിള്‍ ആയിരിക്കും അവര്‍ക്ക് ലഭിക്കാന്‍ പോകുന്നത്.ഇതുവരെ ട്രെബിള്‍ നേടിയ ടീമുകളുടെ പട്ടികയില്‍ ഇംഗ്ലണ്ടില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുണൈട്ടഡ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.സിറ്റിയെ യാതൊരു കാരണവശാലും ട്രെബിള്‍ എടുക്കാന്‍ അനുവദിക്കില്ല എന്ന് ടെന്‍ ഹാഗ് ഇന്നലെ പറഞ്ഞു.യുണൈറ്റഡ് ഒഴികെ ബാഴ്സലോണ,മ്യൂണിക്ക്,ഇന്‍റര്‍ മിലാന്‍ എന്നിവര്‍ ഒക്കെയാണ് യൂറോപ്പില്‍ ട്രെബിള്‍ നേടിയ മറ്റു ടീമുകള്‍.