യൂറോപ്പ സെമി യോഗ്യത നേടി റോമയും യുവന്‍റ്റസും
വ്യാഴാഴ്ച നടന്ന യൂറോപ്പ ലീഗ് പോരാട്ടത്തിൽ യുവന്റസ് 1-1ന് സ്‌പോർട്ടിംഗുമായി സമനിലയിൽ പിരിഞ്ഞു.അഗ്രിഗേറ്റ് സ്കോര്‍ 2-1 ന്നോടെ ക്വാർട്ടർ ഫൈനൽ ജയിച്ച യുവന്‍റ്റസ് സെമിയില്‍ സെവിയ്യയേ നേരിടും.ഒമ്പത് മിനിറ്റിനുള്ളിൽ ക്ലോസ് റേഞ്ചിൽ നിന്ന് സ്പോര്‍ട്ടിങ്ങ് വല കണ്ടെത്തിയ മിഡ്ഫീൽഡർ അഡ്രിയൻ റാബിയോട്ടിലൂടെ യുവന്റസ് നേരത്തെ തന്നെ ലീഡ് നേടി.പെനാല്‍ട്ടിയിലൂടെ മാര്‍ക്കസ് എഡ്വാര്‍ഡ്സ് ആണ് സ്പോര്‍ട്ടിങ്ങ് സിപിക്ക് വേണ്ടി സമനില ഗോള്‍ കണ്ടെത്തിയത്.

ഇന്നലെ നടന്ന മറ്റൊരു ആവേശകരമായ യൂറോപ്പ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഡച്ച് ക്ലബ് ആയ ഫെയന്നൂര്‍ഡിനെ എസ് റോമ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. തോല്‍വിയിലേക്ക് കൂപ്പു കുത്താന്‍ പോയ റോമക്ക് പുതു ജീവന്‍ നല്‍കിയത് പൌലോ ഡിബാലയുടെ 89 ആം മിനുട്ടിലെ ഗോള്‍ ആയിരുന്നു.അതോടെ എക്സ്ട്രാ ടൈമിലേക്ക് പോയ മത്സരം രണ്ടു ഗോളുകള്‍ കൂടി നേടി കൊണ്ട് റോമ തിരിച്ചു പിടിക്കുകയായിരുന്നു.സെമിയില്‍ ജര്‍മന്‍ ക്ലബ് ആയ ലെവര്‍കുസന്‍ ആണ് റോമയുടെ എതിരാളി.