യൂറോപ്പ ടൂര്‍ണമെന്റില്‍ നിന്നും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുറത്ത്
വ്യാഴാഴ്‌ച റാമോൺ സാഞ്ചസ്-പിസ്‌ജുവാന്‍ സ്റ്റേഡിയത്തില്‍ നടന്ന ക്വാർട്ടർ ഫൈനൽ രണ്ടാം പാദത്തിൽ എതിരില്ലാത്ത മൂന്നു ഗോള്‍ ജയവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സെവിയ്യ യൂറോപ്പ ലീഗില്‍ നിന്നും പുറത്താക്കി.ആദ്യ പാദത്തില്‍ ഇരു ടീമുകളും രണ്ടു വീധം ഗോളുകള്‍ നേടിയിരുന്നു.ആദ്യ പാദത്തില്‍ രണ്ടു ഓണ്‍ ഗോള്‍ വഴങ്ങിയത് മാഞ്ചസ്റ്ററിന് വലിയൊരു തിരിച്ചടിയായി.

മത്സരം തുടങ്ങി എട്ട് മിനിറ്റിന് ശേഷം ഹാരി മഗ്വെയറിന്റെ പിഴവ് മുതല്‍ എടുത്ത് യൂസഫ് എൻ-നെസിരി സേവിയ്യക്ക് ലീഡ് നേടി കൊടുത്തു.രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ലോയിക് ബേഡും ഗോള്‍ കണ്ടെത്തിയതോടെ യുണൈട്ടഡ് കൂടുതല്‍ പരുങ്ങലില്‍ ആയി.യുണൈറ്റഡിനെ കൂടുതല്‍ ദയനീയാവസ്ഥയില്‍ ആക്കി കൊണ്ട് ഡേവിഡ് ഡി ഗിയയും വരുത്തി മറ്റൊരു പിഴവ്.ഇത് എൻ-നെസിരിക്ക് ഒരു ഓപ്പൺ ഗോൾ സമ്മാനിച്ചു.ഈ തോല്‍വി യുണൈട്ടഡ് കോച്ചിനെ മാത്രമല്ല പല താരങ്ങളെയും സമ്മര്‍ദത്തില്‍ ആഴ്ത്തിയിരിക്കുകയാണ്. ലാലിഗയില്‍ പതിമൂന്നാം സ്ഥാനത് ഉള്ള സെവിയ്യയോട് ഇത്രയും വലിയ മാര്‍ജിനില്‍ തോറ്റത് യുണൈട്ടഡ് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.സെവിയ്യ സെമിയിൽ യുവന്റസിനെ നേരിടും.