ഐപിഎൽ : ടോസ് നേടിയ രാജസ്ഥാൻ ലഖ്‌നൗവിനെതിരെ ബൗളിംഗ് തെരഞ്ഞെടുത്തു, ആദം സാമ്പയ്ക്ക് പകരം ജേസൺ ഹോൾഡർ ആർആർ ടീമിൽ
ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2023 ലെ 26-ാം മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെനേരിടും. ആർആർ ക്യാപ്റ്റൻ സഞ്ജു സാംസൺ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ ടോസ് നേടി ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചു. ആദം സാമ്പയ്ക്ക് പകരം ജേസൺ ഹോൾഡർ ആർആർന്റെ പ്ലെയിംഗ് ഇലവനിൽ ഇടംനേടി.
നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസിനെതിരെ വിജയിച്ചാണ് ആർആർ ഇന്ന് കളിക്കാൻ ഇറങ്ങുന്നത് , അതേസമയം പഞ്ചാബ് കിംഗ്‌സിനോട് അടുത്തിടെ തോറ്റതിന് ശേഷം വിജയവഴിയിലേക്ക് മടങ്ങാൻ ലഖ്‌നൗ ഉദ്ദേശിക്കുന്നു. തങ്ങളുടെ മുൻ കളി തോറ്റെങ്കിലും, മാറ്റമില്ലാത്ത ലൈനപ്പുമായിട്ടാണ് ലഖ്‌നൗ ഇറങ്ങുന്നത്.
രാജസ്ഥാൻ (പ്ലേയിംഗ് ഇലവൻ) – ജോസ് ബട്ട്‌ലർ, യശസ്വി ജയ്‌സ്വാൾ, സഞ്ജു സാംസൺ, റിയാൻ പരാഗ്, ധ്രുവ് ജൂറൽ, ഷിമ്‌റോൺ ഹെറ്റ്‌മെയർ, രവിചന്ദ്രൻ അശ്വിൻ, ജേസൺ ഹോൾഡർ (ആദം സാമ്പയ്ക്ക് വേണ്ടി), ട്രെന്റ് ബോൾട്ട്, സന്ദീപ് ശർമ, യുസ്‌വേന്ദ്ര ചാഹൽ.
രാജസ്ഥാന്റെ ഇംപാക്ട് താരങ്ങൾ – ദേവദത്ത് പടിക്കൽ, മുരുഗൻ അശ്വിൻ, ജോ റൂട്ട്, ഡോണോവൻ ഫെരേര, നവ്ദീപ് സൈനി.
ലഖ്‌നൗ (പ്ലേയിംഗ് ഇലവൻ) – കെ എൽ രാഹുൽ, കെയ്ൽ മേയേഴ്‌സ്, ദീപക് ഹൂഡ, മാർക്കസ് സ്റ്റോയിനിസ്, ക്രുനാൽ പാണ്ഡ്യ, നിക്കോളാസ് പൂരൻ, ആയുഷ് ബഡോണി, ആവേശ് ഖാൻ, യുധ്വിർ സിംഗ്, നവീൻ ഉൾ ഹഖ് (മാർക്ക് വുഡിന് വേണ്ടി), രവി ബിഷ്‌ണോയി.
ലഖ്‌നൗവിലെ ഇംപാക്ട് താരങ്ങൾ – ജയദേവ് ഉനദ്കട്ട്, കൃഷ്ണപ്പ ഗൗതം, ഡാനിയൽ സാംസ്, പ്രേരക് മങ്കാഡ്, അമിത് മിശ്ര.