ബയേണ്‍ – സിറ്റി ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ രണ്ടാം പാദം ഇന്ന്
അലയൻസ് അരീനയിൽ ബയേൺ മ്യൂണിക്കുമായുള്ള ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദത്തിനായുള്ള ഒരുക്കത്തില്‍ ആണ് സിറ്റി.എത്തിഹാദില്‍ നടന്ന ആദ്യ പാദത്തില്‍ എതിരില്ലാത്ത മൂന്നു ഗോളിന് സിറ്റി ജയം നേടിയിരുന്നു.ബയേണ്‍ ഗോള്‍ കീപ്പര്‍ യാന്‍ സോമറിന്റെ മികച്ച സേവുകള്‍ ആണ് മൂന്നില്‍ കൂടുതല്‍ ഗോള്‍ നേടാന്‍ സിറ്റിയെ സമ്മതിക്കാതെ ഇരുന്നത്.
-17043457.jpg)
ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് നടക്കുന്ന മത്സരത്തില്‍ തോമസ് ടുഷല്‍ സിറ്റിക്ക് തടയിടാന്‍ എന്ത് തന്ത്രം ആണ് പുറത്തെടുക്കാന്‍ പോകുന്നത് എന്ന കാത്തിരിപ്പില്‍ ആണ് ആരാധകര്‍.ഇന്നത്തെ മത്സരത്തില്‍ എറിക് ചൂപ്പോ മോട്ടിങ്ങിന്റെ തിരിച്ചുവരവ് ബയേണിന് വലിയ ആശ്വാസം പകരുന്നു.കൂടാതെ ആദ്യ പാദത്തില്‍ പകരക്കാരന്‍ ആയി മാത്രം ഇറങ്ങിയ തോമസ് മുള്ളര്‍ ഇന്ന് ഒരുപക്ഷെ ആദ്യ ഇലവനില്‍ തന്നെ ഇടം നേടിയേക്കും.ഈ റൗണ്ടിലെ വിജയി സെമിയില്‍ നേരിടാന്‍ പോകുന്നത് ചാമ്പ്യന്‍സ് ലീഗ് ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിനെ ആയിരിക്കും.